---
title: "തൈക്കോണ്ടോ കിക്കിൽ മിന്നും പ്രകടനം; ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അനുരാഗ്"
english_title: "Brilliant performance in Taekwondo Kick; Anurag got a place in the Asian Book of Records"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/77471/brilliant-performance-in-taekwondo-kick-anurag-got-a-place-in-the-asian-book-of-records"
published_at: "2022-10-29T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d52dc9dfc2_anurag.jpg"
keywords: []
---

# തൈക്കോണ്ടോ കിക്കിൽ മിന്നും പ്രകടനം; ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അനുരാഗ്

> **Lead Summary:** **വടകര: **തച്ചോളി ഒതേനന്റെ നാട്ടിൽ നിന്നും ഒരു അഭ്യാസി കൂടി ജന്മമെടുത്തിരിക്കുന്നു. കടത്തനാട് ചോകോർ കളരി സംഘത്തിലെ പാലയാട്ട് നട കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ അനുരാഗാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.

## Article Content

**വടകര: **തച്ചോളി ഒതേനന്റെ നാട്ടിൽ നിന്നും ഒരു അഭ്യാസി കൂടി ജന്മമെടുത്തിരിക്കുന്നു. കടത്തനാട് ചോകോർ കളരി സംഘത്തിലെ പാലയാട്ട് നട കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ അനുരാഗാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.

തൈക്കോണ്ടോ കിക്കിൽ ഏറ്റവും ഉയർന്ന പ്രകടനമാണ് പുതുപ്പണം സ്വദേശിയായ ഈ 17 കാരൻ കാഴ്ചവച്ചത്. നിലത്തുനിന്ന് 8.66 അടി ഉയരത്തിൽ തൂക്കിയിട്ട മൺപാത്രം ചവിട്ടിയാണ് ഏഷ്യൻ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്.

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന കിക്ക് പ്രകടനമാണിതെന്ന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ടീം വ്യക്തമാക്കുന്നു. തന്റെ മികച്ച പ്രകടനത്തിന് കാരണം വിട്ടുവീഴ്ചയില്ലാത്ത പരിശീലനമാണെന്ന് അനുരാഗ് പറഞ്ഞു. പുതുപ്പണം പരോത്ത് പഴയ ഇല്ലാത്ത പ്രേമൻ- ശ്രീന ദമ്പതികളുടെ മകനാണ് അനുരാഗ്. ഏക സഹോദരൻ ശ്രീരാഗ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/77471/brilliant-performance-in-taekwondo-kick-anurag-got-a-place-in-the-asian-book-of-records)