---
title: "മാഹി റെയിൽവേ സ്റ്റേഷന് സമീപം കടമേരി സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ "
english_title: "A young man from Villyapalli died after being hit by a train near Mahi railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/77794/a-young-man-from-villyapalli-died-after-being-hit-by-a-train-near-mahi-railway-station"
published_at: "2022-10-31T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635fa9ae2ab72_death.jpg"
keywords: []
---

# മാഹി റെയിൽവേ സ്റ്റേഷന് സമീപം കടമേരി സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ 

> **Lead Summary:** **അഴിയൂർ : **മാഹി റെയിൽവേ സ്റ്റേഷന് സമീപം കടമേരി സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. വില്ല്യാപ്പള്ളി കടമേരി മൊയിലോത്ത് കണ്ടി രാജീവന്റെ മകൻ അതുൽ രാജ് ആണ് മരിച്ചത്. മാഹി റെയിൽവേ സ്‌റ്റേഷന് സമീപം പരദേവതാ ക്ഷേത്രത്തിന് സമീപത്തായി പുലർച്ചെ മംഗള എക്സ്പ്രസ് തട്ടിയാണ് മരണപ്പെട്ടത്.

## Article Content

**അഴിയൂർ : **മാഹി റെയിൽവേ സ്റ്റേഷന് സമീപം കടമേരി സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. വില്ല്യാപ്പള്ളി കടമേരി മൊയിലോത്ത് കണ്ടി രാജീവന്റെ മകൻ അതുൽ രാജ് ആണ് മരിച്ചത്. മാഹി റെയിൽവേ സ്‌റ്റേഷന് സമീപം പരദേവതാ ക്ഷേത്രത്തിന് സമീപത്തായി പുലർച്ചെ മംഗള എക്സ്പ്രസ് തട്ടിയാണ് മരണപ്പെട്ടത്.

ചോമ്പാല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്കു ശേഷം വടകര ഗവ: ആശുപത്രിയിലേക്ക് മാറ്റി. പാളത്തിന് സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഓട്ടോ റിക്ഷ ഡ്രൈവർ ആണ്. അമ്മ ബിന്ദു. ഒരു സഹോദരിയുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/77794/a-young-man-from-villyapalli-died-after-being-hit-by-a-train-near-mahi-railway-station)