---
title: "എൻഎസ്എസ് വടകര താലൂക്ക് യൂണിയൻ പതാകദിനം ആചരിച്ചു. "
english_title: "NSS Vadakara Taluk Union celebrated Flag Day."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/77846/nss-vadakara-taluk-union-celebrated-flag-day"
published_at: "2022-10-31T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ff76eca29d_Untitled-1.jpg"
keywords: []
---

# എൻഎസ്എസ് വടകര താലൂക്ക് യൂണിയൻ പതാകദിനം ആചരിച്ചു. 

> **Lead Summary:** **വടകര : **നായർ സർവീസ് സൊസൈറ്റിയുടെ 108ാം ജന്മദിനം പതാക ദിനമായി ആചരിച്ചു.വടകര താലൂക്ക് യൂണിയൻ നേതൃത്വത്തിൽ രാവിലെ യൂണിയൻ ഓഫീസിന് സമീപം പരവന്തലയിൽ പ്രസിഡണ്ട് വി ശശീന്ദ്രൻ നമ്പ്യാർ പതാക ഉയർത്തി.

## Article Content

**വടകര : **നായർ സർവീസ് സൊസൈറ്റിയുടെ 108ാം ജന്മദിനം പതാക ദിനമായി ആചരിച്ചു.വടകര താലൂക്ക് യൂണിയൻ നേതൃത്വത്തിൽ രാവിലെ യൂണിയൻ ഓഫീസിന് സമീപം പരവന്തലയിൽ പ്രസിഡണ്ട് വി ശശീന്ദ്രൻ നമ്പ്യാർ പതാക ഉയർത്തി.

പിന്നീട് എൻഎസ്എസ് പ്രതിജ്ഞ പുതുക്കി.യൂണിയൻ സെക്രട്ടറി കെ എം വിനോദ് കുമാർ , ഭരണസമിതി അംഗങ്ങളായ ബാലകൃഷ്ണക്കുറുപ്പ് സദാനന്ദൻ ,വിജയരാഘവൻ നമ്പ്യാർ, മോഹൻദാസ് മാസ്റ്റർ, ജയപ്രകാശ് ഒഞ്ചിയം, വടകര താലൂക്ക് ആധ്യാത്മിക കോഡിനേറ്റർ ഷിബിൻ വില്ലാട്ട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/77846/nss-vadakara-taluk-union-celebrated-flag-day)