---
title: "ആധുനിക ഇന്ത്യയുടെ വളർച്ചയ്ക്ക് ഇന്ദിരാഗാന്ധി നൽകിയ സംഭാവനകൾ വളരെ വലുതാണ്- മുല്ലപ്പള്ളി"
english_title: "Indira Gandhi's contribution to the growth of modern India is immense- Mullapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/77848/indira-gandhis-contribution-to-the-growth-of-modern-india-is-immense-mullapally"
published_at: "2022-10-31T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ff9a58479e_mullappalli.jpg"
keywords: []
---

# ആധുനിക ഇന്ത്യയുടെ വളർച്ചയ്ക്ക് ഇന്ദിരാഗാന്ധി നൽകിയ സംഭാവനകൾ വളരെ വലുതാണ്- മുല്ലപ്പള്ളി

> **Lead Summary:** **വടകര : **ആധുനിക ഇന്ത്യയുടെ വളർച്ചയ്ക്ക് ഇന്ദിരാഗാന്ധി നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് മുല്ലപ്പള്ളി. ഇന്ദിരാജി യുടെ 38 മത് രക്തസാക്ഷിത്വ ദിനത്തിൽ വടകര നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അഴിയൂരിൽ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര : **ആധുനിക ഇന്ത്യയുടെ വളർച്ചയ്ക്ക് ഇന്ദിരാഗാന്ധി നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് മുല്ലപ്പള്ളി. ഇന്ദിരാജി യുടെ 38 മത് രക്തസാക്ഷിത്വ ദിനത്തിൽ വടകര നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അഴിയൂരിൽ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

1970 കാലഘട്ടങ്ങളിൽ രാജ്യത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി ഇന്ദിരാജി കണ്ടെത്തിയ ചെറുപ്പകാർക്ക് അന്നത്തെ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് പിന്നീട് രാജ്യത്തിൻ്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടും ,കേന്ദ്ര സംസ്ഥാന മന്ത്രിമാരായിട്ടും ഉന്നത പാർട്ടി പദവികളിൽ എത്തി ചേർന്നിട്ടുമെല്ലാം ,അവർ രാജ്യത്തിനും പാർട്ടിക്കും നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്.

ആ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച ഈ ചടങ്ങിൽ അഭിമാനപുരസ്സരം സൂചിപ്പിക്കുവാൻ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കുത്തകകൾ നിയന്ത്രിച്ചിരുന്ന പൊതുമേഖല ബാങ്കുകളെ സാധാരണകാർക്ക് പ്രാപ്യമാകുന്ന രൂപത്തിൽ ദേശസാൽകരിച്ചതിലൂടെ രാജാക്കൻമാർക്ക് നൽകി പോന്നിരുന്ന പ്രിവിപേഴ്സ് നിർത്തലാക്കിയതിലലൂ ടെയും ശ്രീമതി ഗാന്ധി നടത്തിയ സാമൂഹിക പ്രതിബദ്ധത ദേശസ്നേഹികൾക്ക് പ്രത്യേകിച്ച് ചെറുപ്പകർക്ക് എക്കാലത്തും ആവേശം നൽകുന്നതാണ്.

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം മതേതരത്വത്തെ പരസ്യമായി വെല്ലുവിളിച്ച് മുമ്പോട്ട് പോകുന്ന ഈ സാഹചര്യത്തിൽ ഇന്ദിരാഗാന്ധി ഭരണഘടനയുടെ ആമുഖത്തിൽ എഴുതി ചേർത്ത മതേതരത്വവും ,സോഷ്യ ലിസവും ഇന്ന് ഏറെ പ്രാധാന്യം ഉള്ളതാണ്. മതേതരത്വം സോഷിലിസം എന്നിവ ആധുനിക ഇന്ത്യക്ക് സമ്മാനിച്ചത് ഇന്ദിരാ ഗാന്ധി യാണ്.സൈലന്റ് വലിയിൽ ജല വൈദ്യുതി നിലയം വരാൻ പോകുന്നു എന്ന് മനസിലാക്കിയപ്പോൾ അത് ഒരിക്കലും അനുവദിക്കില്ല എന്ന് പറഞ്ഞ ഇന്ദിരാഗാന്ധി ഇന്ത്യയിലെ ഭരണധികാരികൾക്ക് മുഴുവൻ മാതൃകയാണ്.

ഇന്ന് സൈലന്റ് വാലി ദേശീയ ഉദ്യനാമായി പ്രഖ്യാപെട്ടെങ്കിൽ അതിന് രാജ്യം കടപ്പെട്ടിരിക്കുന്നത് ഇന്ദിരാഗാന്ധിയോടാണ്. ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കിയ ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. അതിലേക് നയിച്ചത് ഇന്ദിരാഗാന്ധിയുടെ ഹരിത വിപ്ലവം ആണ്.

ഇത് പോലെ പ്രകൃതി സ്നേഹിയായ പരിസ്ഥിതി വാദികൾ ജാഗ്രത ഉള്ള ഭരണാധികാരികളെ ലോകത്ത് വിരളമായെ കാണാൻ കഴിയുകയുള്ളു.1972ൽ സ്റ്റോക്ക്‌ ഹോമിൽ വച്ചു നടന്ന ഒന്നാം ലോകപരിസ്ഥിതി സമ്മേളനത്തിൽ ആഗോള കാലാവസ്ഥ വ്യതിയനത്തെ കുറിച്ച് അധികാരികമായി സംസാരിച്ച ഇന്ദിരാ ഗാന്ധിയുടെ വാക്കുകൾ പ്രശസ്തമാണെന്നു നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ രാജ്യാന്തരതലത്തിൽ ശക്തമായ ഇടപെടലുകളിലൂടെ ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കി ലോകത്തിൻ്റെ നെറുകയിൽ നിർത്തുന്നതിൽ ശ്രീമതി ഇന്ദിരാഗാന്ധി കാണിച്ച അസാമാന്യ വൈഭവം എക്കാലത്തും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രാജ്യം നന്ദിയോടെ സ്മരിക്കുക തന്നെ ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്‌ സുബിൻ മടപ്പള്ളി അധ്യക്ഷം വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ അനുസ്മരണ പ്രഭാഷണം നടത്തി.

ബാബു ഒഞ്ചിയം,കെ. പി. കരുണൻ,സി. കെ. വിശ്വനാഥൻ,പി. ബാബുരാജ്, സതീശൻ കുരിയാടി, വി. കെ. അനിൽകുമാർ,കെ. കെ. കൃഷ്ണദാസ്, പ്രഭിൻ പാക്കയിൽ,സി. നിജിൻ,ബവിത്ത് അഴിയൂർ,അജേഷ് കോയാന്റവിട,ഷെജീർ ഏറാമല, അഡ്വ. ബിജോയ്ലാൽ, കെ. പി. വിജയൻ,രാഗേഷ് കെ. ജി,സി. കെ. വിജയൻ,കവിത അനിൽകുമാർ,സിജു പുഞ്ചിരിമിൽ, ശ്രീജിഷ് ചോറോട്, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/77848/indira-gandhis-contribution-to-the-growth-of-modern-india-is-immense-mullapally)