---
title: "ഫാസിസത്തിനെതിരെയുള്ള പ്രതിരോധം ശക്തമാകണം- മന്ത്രി എ.കെ.ശശീന്ദ്രൻ "
english_title: "Defense against fascism should be strong - Minister AK Saseendran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/77858/defense-against-fascism-should-be-strong-minister-ak-saseendran"
published_at: "2022-10-31T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360042fa64d5_shssheendran.jpg"
keywords: []
---

# ഫാസിസത്തിനെതിരെയുള്ള പ്രതിരോധം ശക്തമാകണം- മന്ത്രി എ.കെ.ശശീന്ദ്രൻ 

> **Lead Summary:** **പയ്യോളി : **ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയും വെറുപ്പിന്റെ രാഷ്ട്രീയം സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര ഭരണകൂട നടപടികൾ രാജ്യം ഫാസിസത്തിലേക്കെന്ന സൂചനയാണ് നൽകുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

## Article Content

**പയ്യോളി : **ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയും വെറുപ്പിന്റെ രാഷ്ട്രീയം സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര ഭരണകൂട നടപടികൾ രാജ്യം ഫാസിസത്തിലേക്കെന്ന സൂചനയാണ് നൽകുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

മതേതര ജനാധിപത്യ ഭാരതം നിലനിൽക്കണമെങ്കിൽ ഇത്തരം ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധനിര ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു. ഇതിന് ചെറുതും വലുതുമായ ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ രാജ്യത്ത് വളർന്നു വരേണ്ടതുണ്ടെന്നും ശരത്പവാറിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾ വലിയ പ്രതീക്ഷയോടെയാണ് മ തേതര ജനാധിപത്യ വിശ്വാസികൾ നോക്കിക്കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.പി.ഭാസ്കരന്റെ രണ്ടാം ചരമവാർഷിക ദിനാചരണവും എൻ.സി.പി. പൊതുയോഗവും കോട്ടക്കൽ ബീച്ച് റോഡ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു എൻ.സി.പി.സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

ഹാഷിം അരിയിൽ, കെ.ടി.എം.കോയ,പി.കെ.ബാലകൃഷ്ണൻ കിടാവ്,കെ.കെ.ശ്രീഷു, എ.വി.ബാലകൃഷ്ണൻ ,പി.വി.സജിത്ത്,ചന്ദ്രൻ മൂഴിക്കൽ ,പി.വി.വിജയൻ , ചെറിയാവി രാജൻ, തുടങ്ങിയവർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വെച്ച് സംസ്ഥാന തലത്തിൽ മികച്ച നാടക നടനുള്ള അവാർഡ് നേടിയ സജീ മൂരാട് നെയും നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യാൻ ഷിപ്പിൽ ഫൈറ്റിഗിൽ ഗോൾഡ് മെഡൽ നേടിയ മുഹമ്മദ് ഇഫ്രാസ് ഇഖ്ബാൽ നെയും എസ്.എസ്.എൽ.സി. + 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുകയും എൻ.സി.പി.യുടെ ഉപഹാരം മന്ത്രി നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/77858/defense-against-fascism-should-be-strong-minister-ak-saseendran)