---
title: "ഭരണഭാഷാ സമ്മേളനം; താലൂക്ക് സപ്ലൈ ഓഫീസിൽ മലയാള ദിനാഘോഷം "
english_title: "Official Language Conference; Malayalam Day celebration at Taluk Supply Office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78039/official-language-conference-malayalam-day-celebration-at-taluk-supply-office"
published_at: "2022-11-01T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636148c435833_Untitled-1.jpg"
keywords: []
---

# ഭരണഭാഷാ സമ്മേളനം; താലൂക്ക് സപ്ലൈ ഓഫീസിൽ മലയാള ദിനാഘോഷം 

> **Lead Summary:** **വടകര: ** മലയാള ദിനാഘോഷവും നവംബർ ഒന്നു മുതൽ 7 വരെ ഭരണ ഭാഷാ വാരാഘോഷവും സംഘടിപ്പിക്കണമെന്നുള്ള സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വടകര താലൂക്ക് സപ്ലൈ ഓഫീസിൽ ഭരണഭാഷാ സമ്മേളനം നടന്നു.

## Article Content

**വടകര: ** മലയാള ദിനാഘോഷവും നവംബർ ഒന്നു മുതൽ 7 വരെ ഭരണ ഭാഷാ വാരാഘോഷവും സംഘടിപ്പിക്കണമെന്നുള്ള സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വടകര താലൂക്ക് സപ്ലൈ ഓഫീസിൽ ഭരണഭാഷാ സമ്മേളനം നടന്നു.

ഭരണഭാഷാ പ്രതിജ്ഞ താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി സി ചൊല്ലിക്കൊടുത്തു അസി. താലൂക്ക് സപ്ലൈ ഓഫീസർ നിജിൻ ടിവി സ്വാഗതം പറഞ്ഞു. ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും ഓഫീസിൽ എഴുതി പ്രദർശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78039/official-language-conference-malayalam-day-celebration-at-taluk-supply-office)