---
title: "സിൽവർലൈൻപദ്ധതി ക്കെതിരെ വടകരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം "
english_title: "Youth Congress protest in Vadakara against Silverline project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78047/youth-congress-protest-in-vadakara-against-silverline-project"
published_at: "2022-11-01T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63615c642cc39_Untitled-1.jpg"
keywords: []
---

# സിൽവർലൈൻപദ്ധതി ക്കെതിരെ വടകരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം 

> **Lead Summary:** **വടകര : **സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതങ്ങൾ ഒന്നും തന്നെ പഠിക്കാതെ പദ്ധതി എന്തു വില കൊടുത്തും നടപ്പാക്കും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ: സി വത്സലൻ പറഞ്ഞു.

## Article Content

**വടകര : **സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതങ്ങൾ ഒന്നും തന്നെ പഠിക്കാതെ പദ്ധതി എന്തു വില കൊടുത്തും നടപ്പാക്കും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ: സി വത്സലൻ പറഞ്ഞു.

കെ റയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ പൂർണ്ണമായും കടക്കെണിയിലേക്ക് തള്ളുകയും,പാരിസ്ഥിതികമായി തകർക്കുകയും ചെയ്യുന്ന പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സുബിൻ മടപ്പള്ളി അധ്യക്ഷം വഹിച്ചു., സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി അംഗം സി. നിജിൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ,വി. കെ പ്രേമൻ, നല്ലാടത്ത് രാഘവൻ, സതീശൻ കുരിയാടി,പറമ്പത്ത് ദാമോദരൻ, നടക്കൽ വിശ്വനാഥൻ, ബിജുൽ ആയാടതിൽ, ഷംസുദ്ധീൻ കല്ലിങ്കൽ, എന്നിവർ സംസാരിച്ചു.

പ്രഭിൻ പാക്കയിൽ,കെ. കെ കൃഷ്ണദാസ്, സജിത്ത് മാരാർ, അജേഷ് കോയാന്റവിട, അഭിനന്ദ്. ജെ. മാധവ്,അനീസ് ഏറാമല, അഖിൽ നന്ദാനത്ത്, സിജു പുഞ്ചിരിമിൽ, ശ്രീജിഷ് ചോറോട്, മുഹമ്മദ്‌ മുക്കാളി, തുടങ്ങിയവർ ഉപവാസസമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78047/youth-congress-protest-in-vadakara-against-silverline-project)