---
title: "ആധുനിക അങ്കണവാടി; ചോറോട് പുത്തൻ അങ്കണവാടിയിലേക്ക് അവരെത്തി "
english_title: "Modern Anganwadi; They came to Anganwadi fresh with rice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78048/modern-anganwadi-they-came-to-anganwadi-fresh-with-rice"
published_at: "2022-11-01T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63615d5d4b1ed_Untitled-1.jpg"
keywords: []
---

# ആധുനിക അങ്കണവാടി; ചോറോട് പുത്തൻ അങ്കണവാടിയിലേക്ക് അവരെത്തി 

> **Lead Summary:** **ചോറോട് : ** ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ പ്രവേശനോത്സവവും ക്രാഡിൽ പദ്ധതിയിലൂടെ ആധുനികവൽക്കരണം നടത്തിയ അങ്കണവാടികളുടെ ഉദ്ഘാടനവും ചോറോട് ഈസ്റ്റ് ഹരിശ്രീ അങ്കണവാടിയിൽ നടന്നു.

## Article Content

**ചോറോട് : ** ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ പ്രവേശനോത്സവവും ക്രാഡിൽ പദ്ധതിയിലൂടെ ആധുനികവൽക്കരണം നടത്തിയ അങ്കണവാടികളുടെ ഉദ്ഘാടനവും ചോറോട് ഈസ്റ്റ് ഹരിശ്രീ അങ്കണവാടിയിൽ നടന്നു.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പതിനൊന്നാം വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്യാമള പൂവ്വേരി, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹൻ, സി.ഡി.പി ഓ സുമ സി.എസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സീന, വി.അനിൽകുമാർ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. അങ്കണവാടി വർക്കർ പ്രഭാവതി സ്വാഗതവും കെ.കെ.തുളസി ടീച്ചർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78048/modern-anganwadi-they-came-to-anganwadi-fresh-with-rice)