---
title: "കുട്ടിച്ചങ്ങല ശ്രദ്ധേയമായി; ലഹരിക്കെതിരെ പേരോട് വിദ്യാർത്ഥികളുടെ മെഗാ ചങ്ങല "
english_title: "Kuttychangala was remarkable; Mega chain of Perode students against drug addiction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78050/kuttychangala-was-remarkable-mega-chain-of-perode-students-against-drug-addiction"
published_at: "2022-11-01T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63615f2f6ad52_Untitled-1.jpg"
keywords: []
---

# കുട്ടിച്ചങ്ങല ശ്രദ്ധേയമായി; ലഹരിക്കെതിരെ പേരോട് വിദ്യാർത്ഥികളുടെ മെഗാ ചങ്ങല 

> **Lead Summary:** **പേരോട്: **പേരോട് എം.ഐ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പേരോട് ടൗണിൽ തീർത്ത ലഹരി വിരുദ്ധ കുട്ടിച്ചങ്ങല ശ്രദ്ധേയമായി. 1300 ഓളം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിചേർന്ന ചങ്ങലയുടെ ഒരറ്റത് പേരോട് എം എൽ പി സ്കൂൾ വിദ്യാർത്ഥികളും മറ്റേ അറ്റത്ത് സി സി യു .പി സ്കൂൾ വിദ്യാർത്ഥികളും ഉണ്ടായിരുന്നു.

## Article Content

**പേരോട്: **പേരോട് എം.ഐ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പേരോട് ടൗണിൽ തീർത്ത ലഹരി വിരുദ്ധ കുട്ടിച്ചങ്ങല ശ്രദ്ധേയമായി. 1300 ഓളം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിചേർന്ന ചങ്ങലയുടെ ഒരറ്റത് പേരോട് എം എൽ പി സ്കൂൾ വിദ്യാർത്ഥികളും മറ്റേ അറ്റത്ത് സി സി യു .പി സ്കൂൾ വിദ്യാർത്ഥികളും ഉണ്ടായിരുന്നു.

അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആലപിച്ച ലഹരി വിരുദ്ധ മുദ്രാ ഗീതങ്ങൾ പരിപാടിക്ക് ചാരുത പകർന്നു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന ഉദ്ഘാടനം ചെയ്തു. സി .ടി .ഹാരിസ്, സി.അബ്ദുൽ ഹമീദ്, രാജീവൻ കാങ്ങാട്ട് , റഫീഖ് മരുന്നോളി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78050/kuttychangala-was-remarkable-mega-chain-of-perode-students-against-drug-addiction)