---
title: "സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ  ദേശീയോദ്ഗ്രഥന പരിപാടി വടകരയില്‍"
english_title: "National Integration Program of South Zone Cultural Center at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7813/national-integration-program-of-south-zone-cultural-center-at-vadakara"
published_at: "2021-10-29T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617b9e6a55fa2_aaravu vatakara .jpg"
keywords: []
---

# സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ  ദേശീയോദ്ഗ്രഥന പരിപാടി വടകരയില്‍

> **Lead Summary:** **വടകര: **കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ ജയ് ഹിന്ദ് പ്രോഗ്രാം അവതരിപ്പിക്കുന്ന ദേശീയോദ്ഗ്രഥന പരിപാടി ഞായറാഴ്ച വൈകിട്ട് 5ന് ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വടകരയിലെ കലാ സ്‌നേഹികളുടെയും, സാഹിത്യ ആസ്വാദകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പൊതുവേദിയായ 'ആരവ്' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി.

## Article Content

**വടകര: **കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ ജയ് ഹിന്ദ് പ്രോഗ്രാം അവതരിപ്പിക്കുന്ന ദേശീയോദ്ഗ്രഥന പരിപാടി ഞായറാഴ്ച വൈകിട്ട് 5ന് ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വടകരയിലെ കലാ സ്‌നേഹികളുടെയും, സാഹിത്യ ആസ്വാദകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പൊതുവേദിയായ 'ആരവ്' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി.

ആരവിന്റെ ഉദ്ഘാടനവും തദവസരത്തില്‍ നടക്കും. മാതാ പേരാമ്പ്രയിലെ 50 ലേറെ കലാകാരന്മാര്‍ ചേര്‍ന്നാണ് ദൃശ്യവിരുന്ന് ഒരുക്കുന്നത്. പൗരാണിക ഭാരത ചരിത്രം മുതല്‍ അവസാന തീവ്രവാദി അക്രമണം വരെയുള്ള ചരിത്രത്തെ പിടിച്ചുകുലുക്കിയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ദൃശ്യ ശ്രവ്യ പരിപാടി ഒരുക്കിയിരിക്കുന്നത്.

ധീര ദേശാഭിമാനികള്‍ അരങ്ങില്‍ പുനര്‍ജനിക്കുന്ന പരിപാടിക്ക് രവീന്ദ്രനാഥ ടാഗോര്‍, മുഹമ്മദ് ഇക്ബാല്‍, വള്ളത്തോള്‍, കുമാരനാശാന്‍, സുഗതകുമാരി തുടങ്ങിയവരുടെ കവിതകളും പി കെ ഗോപിയുടെ ഗാനങ്ങളും അഴകേകും. ഡോ. രചനയുടെതാണ് നൃത്തസംവിധാനം. ആരവിന്റ ഉദ്ഘാടനം സാഹിത്യ നിരൂപകന്‍ ഡോ. പ്രിയദര്‍ശന്‍ ലാലും, ദേശീയോദ്ഗ്രഥന പരിപാടി കെ കെ രമ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു മുഖ്യാതിഥിയാവും. വാര്‍ത്താ സമ്മേളനത്തില്‍ അരവിന്ദാക്ഷന്‍ പുത്തൂര്‍, ഹീര വടകര, വി പി ബൈജു, എ കെ സുരേഷ്, കെ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7813/national-integration-program-of-south-zone-cultural-center-at-vadakara)