---
title: "ലഹരി അരുത്; എസ് എൻ സി പി യോഗം കാൽനട പ്രചരണ ജാഥ വടകരയിലേക്ക്"
english_title: "Do not get drunk; SNCP meeting on foot propaganda march to Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78144/do-not-get-drunk-sncp-meeting-on-foot-propaganda-march-to-vadakara"
published_at: "2022-11-02T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6362349f2215f_NSDP_RALI.jpg"
keywords: []
---

# ലഹരി അരുത്; എസ് എൻ സി പി യോഗം കാൽനട പ്രചരണ ജാഥ വടകരയിലേക്ക്

> **Lead Summary:** **വടകര : **വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ എസ് എൻ ഡി പി യോഗം നേതൃത്വത്തിൽ നടക്കുന്ന ബോധവത്ക്കരണ പ്രചരണ ജാഥ അൽപ്പ സമയത്തിനകം വടകരയിലെത്തും.

## Article Content

**വടകര : **വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ എസ് എൻ ഡി പി യോഗം നേതൃത്വത്തിൽ നടക്കുന്ന ബോധവത്ക്കരണ പ്രചരണ ജാഥ അൽപ്പ സമയത്തിനകം വടകരയിലെത്തും.

വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ജാഥ സമാപിക്കും. എസ് എൻ ഡി പി യോഗം വടകര യൂണിയൻ നേതൃത്വത്തിൽ യൂത്ത് മൂവ്മെന്റ് ജില്ലാ സെക്രട്ടറി സുകേഷ് കല്ലാച്ചി , വനിതാ സംഘം സെക്രട്ടറി ജ്യോതി തിരുവള്ളൂർ എന്നിവർ നയിക്കുന്ന ജാഥക്ക് താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

യൂത്ത് മൂവ്മെന്റ്, വനിതാ സംഘം , ശ്രീ നാരായണ സൈബർ സേന, പ്രതിനിധികൾ ജാഥയിൽ പങ്കെടുത്തു. എസ് എൻ ഡി പി യോഗം യൂണിയൻ പ്രസിഡന്റ് എം എം ദാമോദരൻ , യോഗം നേതാക്കളായ ജയേഷ് വടകര , ഋഷീദ് കക്കട്ട് , ചന്ദ്രൻ ചാലിൽ, ബാബു പൂതംമ്പാറ , കൃഷ്ണൻ പൂളത്തറ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78144/do-not-get-drunk-sncp-meeting-on-foot-propaganda-march-to-vadakara)