---
title: "തോടന്നൂർ സബ്ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു "
english_title: "Thotannoor sub-district school has released the logo of the arts festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78207/thotannoor-sub-district-school-has-released-the-logo-of-the-arts-festival"
published_at: "2022-11-02T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6362858151bd7_MADAPPALLI_KALOLSAVAM.jpg"
keywords: []
---

# തോടന്നൂർ സബ്ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര : **നവംബർ 16 മുതൽ 19 വരെ മേമുണ്ടയിൽ വെച്ചു നടക്കുന്ന തോടന്നൂർ സബ്ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത കവി ബീരാൻകുട്ടി നിർവ്വഹിച്ചു.

## Article Content

**വടകര : **നവംബർ 16 മുതൽ 19 വരെ മേമുണ്ടയിൽ വെച്ചു നടക്കുന്ന തോടന്നൂർ സബ്ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത കവി ബീരാൻകുട്ടി നിർവ്വഹിച്ചു.

ഇന്ന് മേമുണ്ട സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ തോടന്നൂർ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ സി കെ ആനന്ദകുമാർ ലോഗോ ഏറ്റുവാങ്ങി.

ചടങ്ങിൽ ജനറൽ കൺവീനർ പി കെ കൃഷ്ണദാസ്, പ്രചരണ കമ്മിറ്റി കൺവീനർ ബിനീഷ്, ചെയർമാർ ചന്ദ്രൻ മാഷ്, അജിത്ത്, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മേമുണ്ട സ്കൂൾ ചിത്രകല അധ്യാപകൻ ടി കെ പ്രമോദ്കുമാറാണ് ലോഗോ ഡിസൈൻ ചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78207/thotannoor-sub-district-school-has-released-the-logo-of-the-arts-festival)