---
title: "തോടന്നൂര്‍ അമ്പലമുക്കില്‍ കൊടിമരം തകര്‍ത്തു; പ്രതിഷേധവുമായി സിപിഐ(എം) പ്രവര്‍ത്തകര്‍ "
english_title: " The flagpole was smashed; CPI (M) activists protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7834/the-flagpole-was-smashed-cpi-m-activists-protest"
published_at: "2021-10-29T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bb3ff5cffb_ambala mukku .jpg"
keywords: []
---

# തോടന്നൂര്‍ അമ്പലമുക്കില്‍ കൊടിമരം തകര്‍ത്തു; പ്രതിഷേധവുമായി സിപിഐ(എം) പ്രവര്‍ത്തകര്‍ 

> **Lead Summary:** തോടന്നൂര്‍: അമ്പലമുക്കില്‍ സി പി ഐ (എം) മണിയൂര്‍ ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കൊടിയും കൊടിമരവും നശിപ്പിക്കുകയും 23 കൊടികള്‍ മോഷ്ടിച്ചു കൊണ്ടു പോകുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

## Article Content

തോടന്നൂര്‍: അമ്പലമുക്കില്‍ സി പി ഐ (എം) മണിയൂര്‍ ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കൊടിയും കൊടിമരവും നശിപ്പിക്കുകയും 23 കൊടികള്‍ മോഷ്ടിച്ചു കൊണ്ടു പോകുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് സി. പി ഐ (എം) ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു.

മണിയൂര്‍ ലോക്കല്‍ കമ്മറ്റി അംഗം കെ.എം ബാലന്‍ മാസ്റ്റര്‍, ബ്രാഞ്ച് സെക്രട്ടറി പി.പി എം കഞ്ഞിരാമന്‍, വി.പി ഷൈജു, പി.അരുണ്‍കുമാര്‍, വി.പി വിവിന്‍, ഒ.നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7834/the-flagpole-was-smashed-cpi-m-activists-protest)