---
title: "കലാകായികജീവിതം ലഹരിയായ് തിരിച്ചുവരണം - കവി വീരാൻകുട്ടി "
english_title: "Artistic life should come back intoxicated - poet Veerankutty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78368/artistic-life-should-come-back-intoxicated-poet-veerankutty"
published_at: "2022-11-03T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363d0885467e_thiruvalloor.jpg"
keywords: []
---

# കലാകായികജീവിതം ലഹരിയായ് തിരിച്ചുവരണം - കവി വീരാൻകുട്ടി 

> **Lead Summary:** **ചെമ്മരത്തൂർ : **കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ആസ്വാദനവും, പങ്കാളിത്തവും ലഹരിയാക്കിയാൽ ശാരീരിക മാനസീക ആരോഗ്യ സംരക്ഷണം സാധ്യമാകുമെന്ന് കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു.

## Article Content

**ചെമ്മരത്തൂർ : **കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ആസ്വാദനവും, പങ്കാളിത്തവും ലഹരിയാക്കിയാൽ ശാരീരിക മാനസീക ആരോഗ്യ സംരക്ഷണം സാധ്യമാകുമെന്ന് കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു.

സാംസ്കാരിക പ്രവർത്തനങ്ങൾ നിർജ്ജീവമായ സമൂഹ ശൂന്യതയിലേക്കാണ് ആരോഗ്യഹാനികരമായ പുത്തൻ കൃത്രിമ ലഹരികൾ കടന്നു വന്നിരിക്കുന്നത്. നാട്ടു ജീവിതങ്ങൾ ഇന്നലകളിലെ ഹൃദയബന്ധസൗഹൃദങ്ങളിലേക്ക് തിരിച്ചു വന്നാൽ ഭേദമാകുന്ന പരുക്കുകൾ മാത്രമെ ഇന്നത്തെ സമൂഹത്തിനുള്ളുവെന്നും വീരാൻകുട്ടി കൂട്ടിച്ചേർത്തു.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവം ചെമ്മരത്തൂർ എൽ.പി.സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

എ.ഇ.ഒ ആനന്ദ് കുമാർ സി.കെ, ബി.പി സി രാജീവൻ വളപ്പിൽകുനി, മുഖ്യാഥിതികൾ ആയി. വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷരായ കെ.വി.ഷഹനാസ് , നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാൻ , ജനപ്രതിനിധികളായ രതീഷ് അനന്തോത്ത്, ബവിത്ത് മലോൽ, ടി.വി. സഫീറ, സ്കൂൾ മാനേജർ ഇ.കെ.രാധാകൃഷ്ണൻ , പി.കെ.ശ്രീധരൻ ,കെ.പി. ഷാജി, കോവുക്കൽ നാരായണൻ, പി.വി. ജലീൽ ഹാജി, അജിത്ത്കുമാർ ടി,കെ.യം രാജീവൻ , സി.പി. സുനിൽ ,രേഷ്മ ടി, വിദ്യ ആർ.കെ. പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78368/artistic-life-should-come-back-intoxicated-poet-veerankutty)