---
title: "ശബരിമല മേൽശാന്തിക്ക് തോടന്നൂർ മഹാദേവക്ഷേത്രത്തിന്റെ ആദരം"
english_title: "Thotannoor Mahadeva Temple's tribute to Sabarimala Melashanti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78385/thotannoor-mahadeva-temples-tribute-to-sabarimala-melashanti"
published_at: "2022-11-03T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363e313a3469_thodannur.jpg"
keywords: []
---

# ശബരിമല മേൽശാന്തിക്ക് തോടന്നൂർ മഹാദേവക്ഷേത്രത്തിന്റെ ആദരം

> **Lead Summary:** **വടകര: **നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ.കൊട്ടാരം ഇല്ലം ശിവരാമൻ നമ്പൂതിരിപ്പാടിനെ തോടന്നൂർ മഹാദേവക്ഷേത്രം പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.

## Article Content

**വടകര: **നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ.കൊട്ടാരം ഇല്ലം ശിവരാമൻ നമ്പൂതിരിപ്പാടിനെ തോടന്നൂർ മഹാദേവക്ഷേത്രം പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.

മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരിപൂർണ്ണ കുംഭം നൽകി. ക്ഷേത്രം ഊരാളൻ സതീശൻ നമ്പൂതിരി പൊന്നാടയണിയിച്ചു.

ക്ഷേത്രം രക്ഷാധികാരി പി മാധവ കുറുപ്പ് മാതൃസമിതി രക്ഷാധികാരി പി.കെ. ജാനകി അമ്മ എന്നിവർ സംബന്ധിച്ച ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് പി.പി.സദാനന്ദൻ, സിക്രട്ടരി പി.എം വിശ്വനാഥൻ, വികസന കമ്മിറ്റി ചെയർമാൻ സി.എം.സതീശൻ, കൺ വീനർ പി. കെ.സുഭാഷ് എന്നിവർ പ്രസംഗിച്ചു.ജയരാമൻ നമ്പൂതിരിപ്പാട് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78385/thotannoor-mahadeva-temples-tribute-to-sabarimala-melashanti)