---
title: "രണ്ട് പേർക്ക് പരിക്ക്; ഓർക്കാട്ടേരിയിൽ കുറുക്കൻ കുറുകെ ചാടിയതിനെ തുടർന്ന് അപകടം "
english_title: "Two people were injured; Accident after fox jumps across in Orchatry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78435/two-people-were-injured-accident-after-fox-jumps-across-in-orchatry"
published_at: "2022-11-04T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63649f6d66633_kurukkan.jpg"
keywords: []
---

# രണ്ട് പേർക്ക് പരിക്ക്; ഓർക്കാട്ടേരിയിൽ കുറുക്കൻ കുറുകെ ചാടിയതിനെ തുടർന്ന് അപകടം 

> **Lead Summary:** **ഓർക്കാട്ടേരി:** സംസ്ഥാന പാതയിൽ ഓർക്കാട്ടേരിയിൽ കുറുക്കൻ കുറുകെ ചാടിയതിനെ തുടർന്ന് വാഹനാപകടം . ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച രണ്ട് പേർക്ക് പരിക്ക്.

## Article Content

**ഓർക്കാട്ടേരി:** സംസ്ഥാന പാതയിൽ ഓർക്കാട്ടേരിയിൽ കുറുക്കൻ കുറുകെ ചാടിയതിനെ തുടർന്ന് വാഹനാപകടം . ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച രണ്ട് പേർക്ക് പരിക്ക്.

ഓർക്കാട്ടേരി സിങ്കർ കഫെയ്ക്കു സമീപമാണ് കുറുക്കൻ കുറുകെ ചാടിയതിനെ തുടർന്ന രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

വടകര ഭാഗത്തേക്ക് പോകുന്ന ബൈക്കിൽ മധ്യവയസ്കനും യുവാവുമായിരുന്നു യാത്രക്കാർ. തലക്ക് ഗുരുതരമായ പരിക്കേറ്റ ഇരുവരെയും പ്രാഥമികമായി വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം വരുത്തിയ കുറുക്കനും അത്ഭുതകരമായി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78435/two-people-were-injured-accident-after-fox-jumps-across-in-orchatry)