---
title: "നിയുക്ത ശബരിമല മേൽശാന്തിക്ക് കുറുന്തോടിയിൽ സ്വീകരണം നൽകി"
english_title: "Appointed Sabarimala Melashanti was welcomed at Kurunthodi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78439/appointed-sabarimala-melashanti-was-welcomed-at-kurunthodi"
published_at: "2022-11-04T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364a7502eb6d_kuruvandhodi.jpg"
keywords: []
---

# നിയുക്ത ശബരിമല മേൽശാന്തിക്ക് കുറുന്തോടിയിൽ സ്വീകരണം നൽകി

> **Lead Summary:** **കുറുന്തോടി:** അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിൽ, കുറുന്തോടി അയ്യപ്പ ക്ഷേത്രത്തിൽ നിയുക്ത ശബരിമല മേൽശാന്തി ശ്രീകണ്ഠാപുരം കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിക്ക് ഗംഭീര സ്വീകരണം നൽകി.

## Article Content

**കുറുന്തോടി:** അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിൽ, കുറുന്തോടി അയ്യപ്പ ക്ഷേത്രത്തിൽ നിയുക്ത ശബരിമല മേൽശാന്തി ശ്രീകണ്ഠാപുരം കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിക്ക് ഗംഭീര സ്വീകരണം നൽകി.

മുത്തുക്കുടകളോടുകൂടിയ താലപ്പൊലിയുടെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടുകൂടി നൂറുകണക്കിന് ഭക്ത ജനങ്ങൾ ചേർന്ന് മേൽശാന്തിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.തുടർന്ന്, ക്ഷേത്രാങ്കണത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ സുരേഷ് കുറ്റിലാട്ട് സ്വാഗതവും,പി എം കണാരൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.

രാധാകൃഷ്ണൻ ഒതയോത്ത്, പാലോറ ബാലകൃഷ്ണൻ മാസ്റ്റർ, സി ഒ നാരായണൻ മാസ്റ്റർ,സജിത്ത് പൊറ്റുമ്മൽ,കെ പി കുഞ്ഞിരാമൻ നായർ,വി ടി ലെനിൻ,ക്ഷേത്രം മാതൃ സമിതി പ്രസിഡണ്ട് ജയലത ഒതയോത്ത് എന്നിവർ സംസാരിച്ചു. ഭക്തിനിർഭരമായ സ്വീകരണത്തിന് മുഴുവൻ ഭക്തജനങ്ങളോടും ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി നന്ദി പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78439/appointed-sabarimala-melashanti-was-welcomed-at-kurunthodi)