---
title: "കൂട്ടബലാത്സംഗം; ബന്ധുവിനൊപ്പം പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി"
english_title: "Gang rape; The 17-year-old was allegedly molested by a relative and friend"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7845/gang-rape-the-17-year-old-was-allegedly-molested-by-a-relative-and-friend"
published_at: "2021-10-29T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bc524581eb_gang rape .jpg"
keywords: []
---

# കൂട്ടബലാത്സംഗം; ബന്ധുവിനൊപ്പം പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

> **Lead Summary:** **വടകര: ** ജാനകിക്കാടില്‍ കൂട്ടബലാത്സംഗത്തിനിരയായ കായക്കൊടിയിലെ പതിനേഴുകാരിയെ 2019ല്‍ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവിനെ പെരുവണ്ണാമുഴി പൊലീസ് അറസ്റ്റു ചെയ്തു. ചെമ്പനോട താമരമുക്ക് മിച്ചഭൂമിയിലെ മലപ്പാടിക്കണ്ടി മീത്തല്‍ അമല്‍ ബാബുവാണ് അറസ്റ്റിലായത്. കേസില്‍ ഒരാളെ കൂടി പിടികിട്ടാനുണ്ട്.

## Article Content

**വടകര: ** ജാനകിക്കാടില്‍ കൂട്ടബലാത്സംഗത്തിനിരയായ കായക്കൊടിയിലെ പതിനേഴുകാരിയെ 2019ല്‍ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവിനെ പെരുവണ്ണാമുഴി പൊലീസ് അറസ്റ്റു ചെയ്തു. ചെമ്പനോട താമരമുക്ക് മിച്ചഭൂമിയിലെ മലപ്പാടിക്കണ്ടി മീത്തല്‍ അമല്‍ ബാബുവാണ് അറസ്റ്റിലായത്. കേസില്‍ ഒരാളെ കൂടി പിടികിട്ടാനുണ്ട്.

ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ 2019ല്‍ അമല്‍ ബാബുവും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി കുട്ടി കഴിഞ്ഞ ദിവസം പൊലീസില്‍ മൊഴി നല്‍കിയിരുന്നു. അമ്പലത്തില്‍നിന്ന് മടങ്ങവെ ബലമായി പിടിച്ചുകൊണ്ടുപോയി ചെമ്പനോടയിലെ ഇല്ലിക്കല്‍ ഹൗസിങ് കോളനിക്കടുത്ത വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

കഴിഞ്ഞ മൂന്നിന് ജാനകിക്കാടുവച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ നാലുപേര്‍ റിമാന്‍ഡിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7845/gang-rape-the-17-year-old-was-allegedly-molested-by-a-relative-and-friend)