---
title: "യാത്രക്കിടെ മധ്യവയസ്കന്റെ 38000 രൂപ മോഷ്ടിച്ചതായി പരാതി"
english_title: "Complaint of theft of 38000 rupees from a middle-aged man while traveling"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78468/complaint-of-theft-of-38000-rupees-from-a-middle-aged-man-while-traveling"
published_at: "2022-11-04T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364bcbd40662_RUPEE.jpg"
keywords: []
---

# യാത്രക്കിടെ മധ്യവയസ്കന്റെ 38000 രൂപ മോഷ്ടിച്ചതായി പരാതി

> **Lead Summary:** ** വടകര: **പേരാമ്പ്ര വടകര ബസ് യാത്രയ്ക്കിടെ മധ്യവയസ്കന്റെ 38000 രൂപ മോഷ്ടിച്ചതായി പരാതി. അമ്മദ് 65 വയസ്സ് എന്ന വ്യക്തിയുടെ പണമാണ് അപഹരിക്കപ്പെട്ടത്.

## Article Content

** വടകര: **പേരാമ്പ്ര വടകര ബസ് യാത്രയ്ക്കിടെ മധ്യവയസ്കന്റെ 38000 രൂപ മോഷ്ടിച്ചതായി പരാതി. അമ്മദ് 65 വയസ്സ് എന്ന വ്യക്തിയുടെ പണമാണ് അപഹരിക്കപ്പെട്ടത്.

വടകര-പേരാമ്പ്ര റൂട്ടിലോടുന്ന തമ്പുരാട്ടി എന്ന ബസിൽ ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.  കെ.എൽ 60 കെ 4266 ആണ് ബസിന്റെ നമ്പർ.

വിവരം കിട്ടിയ ഉടനെ വടകര പൊലീസ് ബസ്റ്റാൻഡിൽ എത്തി ബസ് പരിശോധിച്ചിരുന്നു. മോഷ്ടാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് പരാതിക്കാരനിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കൂടുതൽ അന്വേഷണത്തിനായി ഉത്തരവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78468/complaint-of-theft-of-38000-rupees-from-a-middle-aged-man-while-traveling)