---
title: "താലൂക്ക് തല ഉദ്ഘാടനം; അതിദരിദ്രർക്ക് റേഷൻ കാർഡ് വിതരണം തുടങ്ങി "
english_title: "Taluk Head Inauguration; Distribution of ration cards to the poor has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78501/taluk-head-inauguration-distribution-of-ration-cards-to-the-poor-has-started"
published_at: "2022-11-04T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364dd3c19fb1_kalleri_panjayath.jpg"
keywords: []
---

# താലൂക്ക് തല ഉദ്ഘാടനം; അതിദരിദ്രർക്ക് റേഷൻ കാർഡ് വിതരണം തുടങ്ങി 

> **Lead Summary:** **വടകര: ** സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി ആവശ്യമായ സഹായം നൽകി അവരെ സാമൂഹ്യമായും സാമ്പത്തികമായും ഉയർത്തിക്കൊണ്ടു വരിക എന്ന സർക്കാർ പരിപാടിയുടെ ഭാഗമായി ഇങ്ങനെയുള്ളവർക്ക് റേഷൻ കാർഡ് നൽകുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം ഇന്ന് ആയഞ്ചേരി പഞ്ചായത്തിലെ കല്ലേരിയിൽ നടന്നു.

## Article Content

**വടകര: ** സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി ആവശ്യമായ സഹായം നൽകി അവരെ സാമൂഹ്യമായും സാമ്പത്തികമായും ഉയർത്തിക്കൊണ്ടു വരിക എന്ന സർക്കാർ പരിപാടിയുടെ ഭാഗമായി ഇങ്ങനെയുള്ളവർക്ക് റേഷൻ കാർഡ് നൽകുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം ഇന്ന് ആയഞ്ചേരി പഞ്ചായത്തിലെ കല്ലേരിയിൽ നടന്നു.

കൂടത്തിൽ പുതുക്കുടി താഴെ ബിന്ദുവിന് റേഷൻ കാർഡ് നൽകി കുറ്റ്യാടി മണ്ഡലം എംഎൽഎ കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പർ എൻ പി ശ്രീലത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ ടി വി . കുഞ്ഞിരാമൻ മാസ്റ്റർ, ടി സജിത്ത്, പീ രവീന്ദ്രൻ, ഹാരിസ് മാസ്റ്റർ പൊതുപ്രവർത്തകരായ വി ടി ബാലൻ, സുരേഷ് മാസ്റ്റർ, ടി പി ദാമോദരൻ വരിക്കോടി പത്മനാഭൻ, വി ബാലൻ, പൊയിൽ കുഞ്ഞമ്മദ്, താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി സി, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ നിജിൻ ടിവി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജിത്ത് പി.ടി റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീധരൻ കെ കെ, ബിനി ജിഎസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബിജിത്ത് കുമാര്‍ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78501/taluk-head-inauguration-distribution-of-ration-cards-to-the-poor-has-started)