---
title: "അഴിയൂർ പഞ്ചായത്ത് കേരളോത്സവം 12 മുതൽ "
english_title: "Azhiyur Panchayat Kerala Festival from 12"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78506/azhiyur-panchayat-kerala-festival-from-12"
published_at: "2022-11-04T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364e4309bd5a_keralolsavam.jpg"
keywords: []
---

# അഴിയൂർ പഞ്ചായത്ത് കേരളോത്സവം 12 മുതൽ 

> **Lead Summary:** **അഴിയൂർ:** ഗ്രാമപഞ്ചായത്തിൽ കേരളോത്സവം നാല് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടകസമിതി യോഗത്തിലാണ് തീരുമാനം.

## Article Content

**അഴിയൂർ:** ഗ്രാമപഞ്ചായത്തിൽ കേരളോത്സവം നാല് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടകസമിതി യോഗത്തിലാണ് തീരുമാനം.

നവംബർ 12,13 തീയതികളിൽ കായിക മത്സരങ്ങളും 19,20 തീയതികളിൽ കലാ മത്സരങ്ങളും നടത്താൻ യോഗത്തിൽ തീരുമാനിച്ചു. അപേക്ഷകൾ നവംബർ 5 വൈകുന്നേരം 5 മണി വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.

യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത്‌ സെക്രട്ടറി അരുൺകുമാർ.ഇ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ യുവജന സംഘടന പ്രതിനിധികൾ, വിവിധ ക്ലബ്ബ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78506/azhiyur-panchayat-kerala-festival-from-12)