---
title: "സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു"
english_title: " Teachers are employed in government schools"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7858/teachers-are-employed-in-government-schools"
published_at: "2021-10-29T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bd2d19c51e_teacher photo .jpg"
keywords: []
---

# സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു

> **Lead Summary:** **വടകര**: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ മുന്നോടിയായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അടിയന്തിരമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

## Article Content

**വടകര**: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ മുന്നോടിയായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അടിയന്തിരമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

** വാണിമേല്‍ :** വെള്ളിയോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജോഗ്രഫി, ബോട്ടണി, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍.

** വേളം :** അരമ്പോല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി. അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ ഒന്നിന് 2.30ന്.

** നാദാപുരം : **കല്ലാച്ചി : ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള കംപ്യൂട്ടര്‍ സയന്‍സ് (സീനിയര്‍), ജൂനിയര്‍ ഫിസിക്‌സ് തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11 മണിക്ക്.

** ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു **

** വില്യാപ്പള്ളി :** വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. അഭിമുഖം നവംബര്‍ അഞ്ചിന് രാവിലെ 11ന് ആശുപത്രി ഓഫീസില്‍. ഫോണ്‍: 0496 2534200.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7858/teachers-are-employed-in-government-schools)