---
title: "താലൂക്ക് സമിതിയിൽ ആവശ്യം; മണിമല തീയർ കുന്നിൽ വൻകിട കരിങ്കൽ ഖനനം തടയണം"
english_title: "Demand in Taluk Samiti; Large-scale quarrying of granite should be stopped at Manimala Theer Hill"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78660/demand-in-taluk-samiti-large-scale-quarrying-of-granite-should-be-stopped-at-manimala-theer-hill"
published_at: "2022-11-05T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636614cb63a7e_karingal_kori.jpeg"
keywords: []
---

# താലൂക്ക് സമിതിയിൽ ആവശ്യം; മണിമല തീയർ കുന്നിൽ വൻകിട കരിങ്കൽ ഖനനം തടയണം

> **Lead Summary:** ** വടകര: **വേളം വില്ലേജിലെ മണിമല തീയർ കുന്നിൽ വൻ തോതിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ താലൂക്ക് വികസന സമിതി യോഗത്തിൽ പ്രതിഷേധ ശബ്ദം.

## Article Content

** വടകര: **വേളം വില്ലേജിലെ മണിമല തീയർ കുന്നിൽ വൻ തോതിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ താലൂക്ക് വികസന സമിതി യോഗത്തിൽ പ്രതിഷേധ ശബ്ദം.

സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്. പാറയുടെ ചുറ്റുപാടും നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പ്രദേശത്തിന്റ വൻപാരിസ്ഥിതിക നാശത്തിന് ഖനനം ഇടയാക്കും. ഖനനത്തിന് വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളം നിർത്തി വെക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

വടകര താലുക്ക് ഓഫീസ് കത്തി നശിച്ച സ്ഥലത്ത് പുതിയ താലൂക്ക് ഓഫീസ് പണിയാൻ പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗം 8 കോടി 22 ലക്ഷത്തി എഴുപതിനായിരം രൂപയുടെ 162221 ചതുരശ്ര അടി വലുപ്പമുള്ള പ്ലാനും എസ്റ്റിമേറ്റും ജില്ലാ കലക്ടർക്ക് സമർപ്പിച്ചിട്ട് രണ്ട് മാസമായി കലക്ടർ ലാന്റ് റവന്യൂ കമ്മീഷണർക്ക് ഇത് വരെ സമർപ്പിക്കാത്തതിൽ താലൂക്ക് വികസന സമിതി യോഗത്തിൽ പി സുരേഷ് ബാബു വിമർശനം ഉന്നയിച്ചു.

പൊതുമരാമത്ത് ചീഫ് ഇഞ്ചനിയർ ലാന്റ റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചെങ്കിലും കലക്ടറുടെ റിപ്പോർട്ട് ലഭിക്കാത്തത് കൊണ്ട് കമ്മീഷണർ സർക്കാറിലേക്ക് അയച്ചിട്ടില്ല.

സമിതി യോഗത്തിൽ കെ കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. പി പി രാജൻ പ്രദീപ് ചോമ്പാല , ആയിഷ ഉമ്മർ , പി പത്മിനി, പി ശ്രീജിത്ത്, പറമ്പത്ത് ബാബു, കരീം, , ബാബു ഒഞ്ചിയം, ടി വി ബാലകൃഷ്ണൻ ,ഷക്കീല ഈ ങ്ങോളി, തഹസിൽദാർ, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78660/demand-in-taluk-samiti-large-scale-quarrying-of-granite-should-be-stopped-at-manimala-theer-hill)