---
title: "ജനകീയ ഡോക്ടര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി"
english_title: "Dr. The last tribute of Chandran Nadu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7884/dr-the-last-tribute-of-chandran-nadu"
published_at: "2021-10-29T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bec685500a_dr chandran tribute .jpg"
keywords: []
---

# ജനകീയ ഡോക്ടര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

> **Lead Summary:** **ഓര്‍ക്കാട്ടേരി:** 41 വര്‍ഷക്കാലം നാടിനെ സേവിച്ച ജനകീയ ഡോക്ടര്‍ ചന്ദ്രന് ഓര്‍ക്കാട്ടേരി ഗ്രാമം വിടനല്‍കി. വൈകുന്നേരം ഗാന്ധി ജംഗ്ഷനില്‍ നടന്ന അനുശോചന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ കെ ഗോപാലന്‍ അധ്യക്ഷനായി.

## Article Content

**ഓര്‍ക്കാട്ടേരി:** 41 വര്‍ഷക്കാലം നാടിനെ സേവിച്ച ജനകീയ ഡോക്ടര്‍ ചന്ദ്രന് ഓര്‍ക്കാട്ടേരി ഗ്രാമം വിടനല്‍കി. വൈകുന്നേരം ഗാന്ധി ജംഗ്ഷനില്‍ നടന്ന അനുശോചന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ കെ ഗോപാലന്‍ അധ്യക്ഷനായി.

പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസീല വികെ സ്വാഗതം പറഞ്ഞു. അനുശോചന പ്രമേയം തില്ലേരി ഗോവിന്ദന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. മനയത്ത് ചന്ദ്രന്‍, ഇല്ലാത്ത് ദാമോദരന്‍ മാസ്റ്റര്‍,എ കെ ബാബു, പി കെ ജമാല്‍, സി കെ വിശ്വനാഥന്‍, ടി എന്‍കെ ശശീന്ദ്രന്‍ മാസ്റ്റര്‍, ആര്‍ കെ ഗംഗാധരന്‍, ടി കെ രമേശ്, പി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, തില്ലേരി രാജന്‍, കുനിയില്‍ രവീന്ദ്രന്‍ എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു. 

ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഡോ ചന്ദ്രന്‍ നിര്യാതനായത്്. പകല്‍ പതിനൊന്നരയോടെ വീട്ടുവളപ്പില്‍ നടന്ന ചടങ്ങില്‍ ഭൗതിക ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7884/dr-the-last-tribute-of-chandran-nadu)