---
title: "സ്‌കൂള്‍ തുറക്കല്‍;  വടകരയില്‍ ഓട്ടോ  ഡ്രൈവര്‍മാരുടെ യോഗം ചേര്‍ന്നു"
english_title: "School opening; Auto in  VATAKARA The drivers' meeting was joined"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7886/school-opening-auto-in-vatakara-the-drivers-meeting-was-joined"
published_at: "2021-10-29T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bf17e59a33_VATAKARA POLICE .jpg"
keywords: []
---

# സ്‌കൂള്‍ തുറക്കല്‍;  വടകരയില്‍ ഓട്ടോ  ഡ്രൈവര്‍മാരുടെ യോഗം ചേര്‍ന്നു

> **Lead Summary:** **വടകര: **നീണ്ട ഇളവേളയ്ക്ക് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വടകര ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ടൗണിലെ ഓട്ടോ തൊഴിലാളികളുടെ യോഗം ചേര്‍ന്നു.

## Article Content

**വടകര: **നീണ്ട ഇളവേളയ്ക്ക് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വടകര ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ടൗണിലെ ഓട്ടോ തൊഴിലാളികളുടെ യോഗം ചേര്‍ന്നു.

ഓട്ടോ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മറ്റി വടകര പോലീസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഗതാഗതം സുഗമമാക്കാന്‍ തീരുമാനമെടുത്തു. കൃത്യമായ രീതിയില്‍ യുണിഫോം ധരിക്കാനും അനുവദിച്ച സ്ഥലത്തു മാത്രം യാത്രക്കാരെ കയറ്റുവാനും പെര്‍മിറ്റില്ലാത്ത ഓട്ടോകള്‍ യാത്രക്കാരെ കയറ്റിയാല്‍ ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

വടകര എസ് എച്ച് ഒ ബിജു കെ.കെ. ട്രാഫിക് എസ് പവിത്രന്‍ കെ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7886/school-opening-auto-in-vatakara-the-drivers-meeting-was-joined)