---
title: "ലഹരി വിരുദ്ധ പോരാട്ടം ഒഞ്ചിയത്ത് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി"
english_title: "The second phase of the fight against drug addiction has begun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78870/the-second-phase-of-the-fight-against-drug-addiction-has-begun"
published_at: "2022-11-06T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367c497b1e03_onchiyam.jpg"
keywords: []
---

# ലഹരി വിരുദ്ധ പോരാട്ടം ഒഞ്ചിയത്ത് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

> **Lead Summary:** **ഒഞ്ചിയം: **ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുരുന്നുകളിൽ നിന്നാവട്ടെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ രണ്ടാം ഘട്ടം എന്ന ആശയവുമായി ഒഞ്ചിയം പഞ്ചായത്ത് പരിധിയിലെ എൽപി സ്കൂൾ കുട്ടികൾക്ക് ചിത്രരചനാ മത്സരവും, യുപി സ്കൂൾ കുട്ടികൾക്ക് ക്വിസ് മത്സരവും, ഹൈസ്കൂൾ കുട്ടികൾക്ക് ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു.

## Article Content

**ഒഞ്ചിയം: **ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുരുന്നുകളിൽ നിന്നാവട്ടെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ രണ്ടാം ഘട്ടം എന്ന ആശയവുമായി ഒഞ്ചിയം പഞ്ചായത്ത് പരിധിയിലെ എൽപി സ്കൂൾ കുട്ടികൾക്ക് ചിത്രരചനാ മത്സരവും, യുപി സ്കൂൾ കുട്ടികൾക്ക് ക്വിസ് മത്സരവും, ഹൈസ്കൂൾ കുട്ടികൾക്ക് ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു. എം. സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പി.ശ്രീജിത്ത് മത്സര പരിപാടികൾ ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരനും ചിത്രകാരനും അധ്യാപകനുമായ രഞ്ജിത്ത് ലാൽ എംപി മോഡറേറ്ററായി. വൈസ് പ്രസിഡണ്ട് റഹീസാ നൗഷാദ്, അംഗങ്ങളായ ജൗഹർ വെള്ളികുളങ്ങര, രമ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരദ വത്സൻ പഞ്ചായത്ത് അംഗങ്ങൾ, കൺവീനർ പ്രേമൻ.കെ.കെ, രാഗിണി.പി. എന്നിവർ സംസാരിച്ചു. ചടങ്ങിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.പി.രജു ലാൽ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വി.ശ്രീകല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78870/the-second-phase-of-the-fight-against-drug-addiction-has-begun)