---
title: "സ്നേഹതീരമായി സന്ദേശയാത്ര; ലഹരിക്കെതിരെ സന്ദേശയാത്ര നടത്തി"
english_title: "Message as love; Senteshayatra against drug addiction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/78873/message-as-love-senteshayatra-against-drug-addiction"
published_at: "2022-11-06T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367c8e442518_santheshayarthra.jpg"
keywords: []
---

# സ്നേഹതീരമായി സന്ദേശയാത്ര; ലഹരിക്കെതിരെ സന്ദേശയാത്ര നടത്തി

> **Lead Summary:** **ഓർക്കാട്ടേരി: **ഓർക്കാട്ടേരി സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ലഹരിക്കെതിരെയും, അന്ധ വിശ്വാസത്തിനെതിരെയും സ്നേഹ സന്ദേശയാത്ര നടത്തി.

## Article Content

**ഓർക്കാട്ടേരി: **ഓർക്കാട്ടേരി സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ലഹരിക്കെതിരെയും, അന്ധ വിശ്വാസത്തിനെതിരെയും സ്നേഹ സന്ദേശയാത്ര നടത്തി.

' ഒ.പി കെ ബസ്സ് സ്റ്റോപ്പിൽ നിന്ന്ആരംഭിച്ച യാത്ര ഓർക്കാട്ടേരി ടൗൺ പരിസരത്ത് സമാപിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ഷുഹൈബ് കുന്നത്ത് സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

അസോസിയേഷൻ പ്രസിഡണ്ട് പുതിയെടുത്ത് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൻ രവീന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികെടുത്തു അസോസിയേഷൻ സെക്രട്ടറി രാമദാസൻ,കോമത്ത് വിജയൻ, കെ.ശശിമാസ്റ്റർ,എം.കെ കുഞ്ഞിരാമൻ,എൻ.ഉദയൻമാസ്റ്റർ, രാജേന്ദ്രൻ.പി.കെ,സുരേഷ് എം.കെ, അനില തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/78873/message-as-love-senteshayatra-against-drug-addiction)