---
title: "ത്രിപുരയിലെ സംഘ്പരിവാര്‍ ആക്രമണം ; വടകരയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം"
english_title: "Sangh Parivar attack in Thripura; Muslim Youth League protests in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7892/sangh-parivar-attack-in-thripura-muslim-youth-league-protests-in-vadakara"
published_at: "2021-10-29T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bfcb24e50c_YOOUTH LEEGU ANAS .jpg"
keywords: []
---

# ത്രിപുരയിലെ സംഘ്പരിവാര്‍ ആക്രമണം ; വടകരയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** **വടകര **:ത്രിപുരയില്‍ മുസ്ലിങ്ങള്‍ക്കെതിരെയും മുസ്ലിം പള്ളികള്‍ക്കെതിരെയും സംഘ പരിവാര്‍ നടത്തികൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി വടകരയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**വടകര **:ത്രിപുരയില്‍ മുസ്ലിങ്ങള്‍ക്കെതിരെയും മുസ്ലിം പള്ളികള്‍ക്കെതിരെയും സംഘ പരിവാര്‍ നടത്തികൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി വടകരയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധ പൊതുയോഗത്തില്‍ മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ പ്രസിഡന്റ് ആര്‍ സിറാജ് അധ്യക്ഷത വഹിച്ചു.വടകര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി യൂനുസ് ആവിക്കല്‍, മണ്ഡലം എം എസ് എഫ് വൈസ് പ്രസിഡന്റ് അജിനാസ് യു എന്നിവര്‍ സംസാരിച്ചു.

വടകര മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സഫീര്‍ കെ കെ സ്വാഗതവും സെക്രട്ടറി അനസ് കെ നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ സുന്നത്ത്, സെക്രട്ടറിമാരായ അജിനാസ് പുതിയോട്ടില്‍, സഫ്‌വാന്‍ പി വി, മുനീര്‍ സേവന, ഇമ്രാന്‍ ജമീല, വടകര മുനിസിപ്പല്‍ എം എസ് എഫ് പ്രസിഡന്റ് ഹിജാസ് വി പി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ആദില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7892/sangh-parivar-attack-in-thripura-muslim-youth-league-protests-in-vadakara)