---
title: "കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ"
english_title: "SDPI protests against K Rail project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7895/sdpi-protests-against-k-rail-project"
published_at: "2021-10-29T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617c00fc5aa06_SDPI PHOTO .jpg"
keywords: []
---

# കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ

> **Lead Summary:** **വടകര**: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കോര്‍പ്പറേറ്റുകളുടെ ദല്ലാളായി അധപ്പതിക്കരുതെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ.

## Article Content

**വടകര**: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കോര്‍പ്പറേറ്റുകളുടെ ദല്ലാളായി അധപ്പതിക്കരുതെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ.

ഒരു ലക്ഷത്തിലേറെ പേരെ കുടിയൊഴിപ്പിക്കുന്ന, പരിസ്ഥിതിയെ തകര്‍ക്കുന്ന, കേരളത്തെ കടക്കെണിയിലാക്കുന്ന കെറെയില്‍ (സില്‍വര്‍ ലൈന്‍ പദ്ധതി ) ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 'സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റി നടത്തിയപ്രതിഷേധ ധര്‍ണ്ണ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം സെക്രട്ടറി ഷാജഹാന്‍ കെ വി പി സ്വാഗതം പറഞ്ഞ പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി നിസാം പുത്തൂര്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സാലിം അഴിയൂര്‍, സവാദ് വടകര, വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് അര്‍ഷിന സലാം,സെക്രട്ടറി ഷെറീജ തുടങ്ങിയവര്‍ സംസാരിച്ചു.

ഗഫൂര്‍ പുതുപ്പണം, റൗഫ് ചോറോട്, ജലീല്‍ കാര്‍ത്തികപ്പള്ളി,സര്‍ജാസ് കുഞ്ഞിപ്പള്ളി, മഷ്ഹൂദ് കെ. പി, സിദ്ദിഖ് പുത്തൂര്‍, സൈനുദ്ധീന്‍ എ.കെ,സവാദ് അഴിയൂര്‍,ബഷീര്‍ ചോറോട്, ആസിഫ് ചോറോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7895/sdpi-protests-against-k-rail-project)