---
title: "അരി വില ഉയർച്ച; അധികാരികൾക്ക് താക്കീതായി ആർഎംപിഐ പ്രതിഷേധ സദസ്സ് "
english_title: "Rice price hike; RMPI protest audience as a warning to the authorities-new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79074/rice-price-hike-rmpi-protest-audience-as-a-warning-to-the-authorities-new"
published_at: "2022-11-07T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63692dcb78db6_rmpi.jpg"
keywords: []
---

# അരി വില ഉയർച്ച; അധികാരികൾക്ക് താക്കീതായി ആർഎംപിഐ പ്രതിഷേധ സദസ്സ് 

> **Lead Summary:** **വള്ളിക്കാട്: **അധികാരികൾക്ക് താക്കീതായി മേഖലയിൽ ആർ.എം.പിഐ യുടെ പ്രതിഷേധ സദസ്സ് സംസ്ഥാനത്ത് അതിരൂക്ഷമായി കൊണ്ടിരിക്കുന്ന വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ആർ.എം.പി.ഐ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലാണ് ജനകീയ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചത്.

## Article Content

**വള്ളിക്കാട്: **അധികാരികൾക്ക് താക്കീതായി മേഖലയിൽ ആർ.എം.പിഐ യുടെ പ്രതിഷേധ സദസ്സ് സംസ്ഥാനത്ത് അതിരൂക്ഷമായി കൊണ്ടിരിക്കുന്ന വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ആർ.എം.പി.ഐ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലാണ് ജനകീയ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചത്.

അരിയുൽപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. നാടിൻ്റെ നടുവൊടിക്കുന്ന വിലക്കയറ്റത്തെ തടയാനും, പൊതുവിപണിയിൽ ഇടപെടാനും തയ്യാറാകാത്ത സർക്കാർ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നെല്ലാം പിറകോട്ട് പോകുകയാണെന്ന് വള്ളിക്കാട് നടന്ന പ്രതിഷേധ സദസ്സിൽ സംസ്ഥാന സെക്രട്ടറി എൻ വേണു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ടി.പി മിനിക, വി.പി ശശി, കെ.പി നാണു എന്നിവർ സംസാരിച്ചു. കുന്നുമ്മക്കരയിൽ ഏരിയാ പ്രസിഡണ്ട് കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ടി.കെ സിബി, കെ.ദീപ് രാജ്, വി.കെ വിശ്വൻ, കെ.കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു ഓർക്കാട്ടേരിയിൽ എൻ.പി ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി.ശ്രീജിത്ത്, ടി.എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു. അഴിയൂർ ചുങ്കത്ത് ഏ.കെ ബാബു ഉദ്ഘാടനം ചെയ്തു വി പി പ്രകാശൻ, സി സുഗതൻ മാസ്റ്റർ, കെ.കെ രാജൻ എന്നിവർ സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ സദസ്സിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79074/rice-price-hike-rmpi-protest-audience-as-a-warning-to-the-authorities-new)