---
title: "വയലാർ സ്മരണ; വയലാർ കാലത്തെ അതിജീവിച്ച കവി - എ കെ രഞ്ജിത്ത്. "
english_title: "Vialar memory; Surviving poet of the Vayalar period - AK Ranjith."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79102/vialar-memory-surviving-poet-of-the-vayalar-period-ak-ranjith"
published_at: "2022-11-08T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369b935ba2c2_vayalar_anusmaranam.jpg"
keywords: []
---

# വയലാർ സ്മരണ; വയലാർ കാലത്തെ അതിജീവിച്ച കവി - എ കെ രഞ്ജിത്ത്. 

> **Lead Summary:** **വടകര: **വയലാർ കാലത്തെ അതിജീവിച്ച കവിയാണെന്നും ,അദ്ദേഹത്തിൻ്റെ കവിതകളും പാട്ടുകളും മാനവികതയുടെ സന്ദേശങ്ങളാണെന്നും ഗാന രചയിതാവ് എ കെ രഞ്ജിത്ത് .

## Article Content

**വടകര: **വയലാർ കാലത്തെ അതിജീവിച്ച കവിയാണെന്നും ,അദ്ദേഹത്തിൻ്റെ കവിതകളും പാട്ടുകളും മാനവികതയുടെ സന്ദേശങ്ങളാണെന്നും ഗാന രചയിതാവ് എ കെ രഞ്ജിത്ത് .

രാഗസുധ സംഗീത വിദ്യാലയത്തിൻ്റെ വയലാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം .വടകര മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ മണലിൽ മോഹനൻ അദ്ധ്യക്ഷനായി .

ജയേഷ് സ്വാഗതവും എം.ടി ശിവദാസ് നന്ദിയും പറഞ്ഞു. തുടർന്ന് രാഗസുധ ഓർക്കസ്ട്ര ഒരുക്കിയ വയലാർ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും അരങ്ങേറി.

രാവിലെ നടന്ന വയലാർ ഗാനാലാപന മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികളുടെ വിഭാഗത്തിൽ വൈഗയും പൊതു വിഭാഗത്തിൽ ആതിര വിജിത്തും ഒന്നാം സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79102/vialar-memory-surviving-poet-of-the-vayalar-period-ak-ranjith)