---
title: "ക്യൂൻസ് റോഡ് കുഴി അടക്കും; എം.എൽ.എ വിളിച്ച യോഗത്തിൽ തീരുമാനമായി"
english_title: "Queen's Road pothole will be covered; The decision was taken in the meeting called by the MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79236/queens-road-pothole-will-be-covered-the-decision-was-taken-in-the-meeting-called-by-the-mla"
published_at: "2022-11-08T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a60c111f8d_queens_road.jpg"
keywords: []
---

# ക്യൂൻസ് റോഡ് കുഴി അടക്കും; എം.എൽ.എ വിളിച്ച യോഗത്തിൽ തീരുമാനമായി

> **Lead Summary:** ** വടകര: **ക്യൂൻസ് റോഡിൽ കഴിഞ്ഞ മൂന്നു മാസമായി നവീകരണത്തിൻ്റെ ഭാഗമായി തുറന്നുവെച്ച നടപ്പാത ഉടൻ സ്ലാബിട്ട് മൂടാൻ തീരുമാനമായി.

## Article Content

** വടകര: **ക്യൂൻസ് റോഡിൽ കഴിഞ്ഞ മൂന്നു മാസമായി നവീകരണത്തിൻ്റെ ഭാഗമായി തുറന്നുവെച്ച നടപ്പാത ഉടൻ സ്ലാബിട്ട് മൂടാൻ തീരുമാനമായി.

മെയിൻ റോഡിൽ കാലങ്ങളായി അടഞ്ഞുകിടന്ന പൊതുമരാമത്ത് വകുപ്പിൻ്റെ കൾവെർട്ട് നവീകരണവുമായി ബന്ധപ്പെട്ടാണ് ഇവിടെ അഴുക്കുചാൽ തുറന്നത്.

എന്നാൽ കൾവെർട്ട് നവീകരിച്ച് തുറന്നാൽ റെയിൽവേ സ്‌റ്റേഷൻ, പാക്കയിൽ ഭാഗത്തുള്ള ജനങ്ങൾക്ക് പ്രയാസമാകുമെന്ന് നഗരസഭ അഭിപ്രായപ്പെട്ടു. അതിനാൽ ഈ കൾവെർട്ട് തൽസ്ഥിതി തുടരാനും തുറന്നുവെച്ച അഴുക്കുചാൽ ഉടൻ തന്നെ മൂടാനും തീരുമാനമാവുകയായിരുന്നു.

ഈ ജോലി ഉടൻ നടത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഇതോടൊപ്പം പെരുവട്ടം താഴമുതൽ കരിമ്പനപ്പാലം വരെയുള്ള റോഡ് റീടാറിങ്‌ പ്രവർത്തി ഈ മാസം 20ഓടെ ആരംഭിക്കാൻ തീരുമാനമായതായും എം.എൽ.എ പറഞ്ഞു.

യോഗത്തിൽ കെ.കെ രമ എം.എൽ.എ, നഗരസഭ അധ്യക്ഷ കെ.പി ബിന്ദു, പൊതുമരാമത്ത് എഞ്ചിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, നഗരസഭ എഞ്ചിനീയറിങ് ഉദ്യോഗസ്ഥർ, ഊരാളുങ്കൽ ലേബർ സോസൈറ്റി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79236/queens-road-pothole-will-be-covered-the-decision-was-taken-in-the-meeting-called-by-the-mla)