---
title: "മാരക മയക്ക് മരുന്ന്; വടകരയിൽ യുവാവ് പിടിയിൽ "
english_title: "lethal drug; Youth arrested in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79252/lethal-drug-youth-arrested-in-vadakara"
published_at: "2022-11-08T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a74b7356c9_arrest.jpg"
keywords: []
---

# മാരക മയക്ക് മരുന്ന്; വടകരയിൽ യുവാവ് പിടിയിൽ 

> **Lead Summary:** **വടകര : **നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്ന് വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടാൻ എക്സൈസ്‌ നടത്തിയ റെയിഡിൽ യുവാവ് പിടിയിൽ.

## Article Content

**വടകര : **നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്ന് വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടാൻ എക്സൈസ്‌ നടത്തിയ റെയിഡിൽ യുവാവ് പിടിയിൽ.

റെയിഞ്ച് അസിസ്റ്റന്റ്‌ ഇൻസ്പെക്ടർ കെ വി മുരളിയുടെ നേതൃത്വത്തിൽ വടകര പഴയ ബസ്‌ സ്റ്റാന്റ്‌, പുതിയ ബസ്‌ സ്റ്റാന്റ്‌, റയിൽവേ സ്റ്റേഷൻ, മുനിസിപ്പൽ പാർക്ക്‌ എന്നിവിടങ്ങളിലാണ് പട്രോളിംഗ് നടന്നത്.

വടകര മുനിസിപ്പൽ പാർക്ക്‌ പരിസരത്ത്‌ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ മഫ്ത്തിയിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിതരണ സംഘത്തിൽ നിന്നും ഒരാൾ ഓടിപ്പോകുകയും എക്സൈസ് സംഘം പിന്തുടർന്ന് ഓടി പിടികൂടി.

വില്ല്യാപ്പള്ളി മേമുണ്ടയിലെ പുളിഞ്ഞോളി വീട്ടിൽ സെയ്ദ്‌ ആസിഫ്‌ മുഹമ്മദ്‌ ( 21 ) നെ പിടികൂടി.ഇയാളിൽ നിന്ന് 0.10 ഗ്രാം എം.ഡി എം എ പിടികൂടി. റെയിഡിൽ സിവിൽ എക്സൈസ്‌ ഓഫീസർമാരായ സിനീഷ്‌ കെ, മുസ്ബിൻ ഇ എം, ശ്യാംരാജ്‌ എ, വനിതാ സിവിൽ എക്സൈസ്‌ ഓഫീസർമാരായ സീമ പി, തുഷാര ടി പി , നിഷ ജോൺസ്‌, ഡ്രൈവർ ശ്രീജിത്ത്‌ കെ പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79252/lethal-drug-youth-arrested-in-vadakara)