---
title: "മാച്ചിനാരി ചുവന്ന് തന്നെ; മടപ്പള്ളിൽ കൊടുങ്കാറ്റ് ആഞ്ഞുവീശി എസ്എഫ്ഐ "
english_title: "SFI wins in Madapallil College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79270/sfi-wins-in-madapallil-college"
published_at: "2022-11-08T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a895b01a24_sfi_madappalli_college.jpg"
keywords: []
---

# മാച്ചിനാരി ചുവന്ന് തന്നെ; മടപ്പള്ളിൽ കൊടുങ്കാറ്റ് ആഞ്ഞുവീശി എസ്എഫ്ഐ 

> **Lead Summary:** ** ഒഞ്ചിയം:** കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒഞ്ചിയത്ത് എസ്എഫ്ഐയുടെ തീ ജ്വാല. ചാരമായി മറ്റ് വിദ്യാർത്ഥി സംഘടനകൾ. കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലാണ് എസ്എഫ്ഐ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.

## Article Content

** ഒഞ്ചിയം:** കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒഞ്ചിയത്ത് എസ്എഫ്ഐയുടെ തീ ജ്വാല. ചാരമായി മറ്റ് വിദ്യാർത്ഥി സംഘടനകൾ. കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലാണ് എസ്എഫ്ഐ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.

ഒഞ്ചിയം ഏരിയയിലെ മുഴുവൻ കോളേജുകളും എസ്എഫ്ഐ തൂത്തുവാരി. കേരളത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കോളേജുകളിൽ ഒന്നായ ഗവ:മടപ്പള്ളി കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

മാച്ചിനാരി കുന്നിൻ മുകളിൽ എസ്എഫ്ഐ അല്ലാതെ മറ്റൊരു വിദ്യാർത്ഥി സംഘടന ഇല്ല എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഘോഷയാത്ര. ഗവ: കോളേജ് മടപ്പള്ളിയെ കൂടാതെ കോ-ഓപ്പറേറ്റീവ് കോളേജ് കുരിക്കിലാട്, ഗോകുലം മേഴ്സി ബിഎഡ് സെന്റർ കുരിക്കിലാട്, ചോമ്പാല സി.എസ്.ഐ വനിതാ കോളേജും എസ്എഫ്ഐ തൂത്തുവാരി.

ഗവ:കോളേജ് മടപ്പള്ളി. ചെയർമാൻ: മുഹമ്മദ് സഹാഫ്.വി.എം, വൈസ് ചെയർമാൻ:ദേവനന്ദ.വി. ജനറൽ സെക്രട്ടറി: അക്ഷയ ജിത്ത്.എസ്, ജോയിന്റ് സെക്രട്ടറി: ജസ്മിൻ.എം.കെ, യുയുസി:നീരജ് പഹലി, ഫൈൻ ആർട്സ് സെക്രട്ടറി: വി. ആയിഷ മുഹമ്മദ്, മാഗസിൻ എഡിറ്റർ: ബാലാനന്ദ.കെ. കോ ഓപ്പ് കുരുക്കിലാട്. ചെയർമാൻ: വിഷ്ണു.എം എം, വൈസ് ചെയർമാൻ: ശ്രീയുക്ത, ജനറൽ സെക്രട്ടറി അശ്വിൻ. എസ്.

ജോയിന്റ് സെക്രട്ടറി: റുഹൈമ ഷെറിൻ. യുയുസി:പ്രണവ് കെ.എം, സ്റ്റുഡൻറ് എഡിറ്റർ: സാനിയ.വി.കെ, ജനറൽ ക്യാപ്റ്റൻ: ആദർശ്. കെ കെ, ഫൈൻ ആർട്സ്: ജിഷ്ണു മോഹൻ. മേഴ്സി ബി എഡ് സെന്റർ. ചെയർമാൻ:അശ്വിൻ ചന്ദ്രൻ, വൈസ് ചെയർമാൻ:സിൻസി, സെക്രട്ടറി:ശ്രീതു.ആർ.കെ, ജോയിൻറ് സെക്രട്ടറി: അനുപ്രിയ, യുയുസി: അശ്വിൻ.എസ്.ആർ, ഫൈൻ ആർട്സ് സെക്രട്ടറി:അനഘ

എഡിറ്റർ:അനാമിക. ജനറൽക്യാപ്റ്റൻ: അദ്വൈത്. ചോമ്പാല സി എസ് ഐ വനിതാ കോളേജ്. ചെയർമാൻ:അനശ്വര, വൈസ് ചെയർമാൻ: നന്ദന.ബി, ജനറൽ സെക്രട്ടറി: സനാ സലീം. ജോയിന്റ് സെക്രട്ടറി:സന ഗഫൂർ, യുയുസി:അശ്വനി കെ.പി, മാഗസിൻ എഡിറ്റർ: തനിമ, ഫൈൻ ആർട്സ് സെക്രട്ടറി: ആദിത്യ ടി. ജനറൽ ക്യാപ്റ്റൻ:സൂര്യ. എല്ലാ തരത്തിലുമുള്ള വിദ്യാർത്ഥികളുടെ പിന്തുണയോടുകൂടിയാണ് എസ്എഫ്ഐക്ക് ഇത്രയും വലിയ വിജയം ഉണ്ടായത്. കോളേജുകളിൽഎസ്എഫ്ഐ നേടിയ ചരിത്ര വിജയത്തെ ഒഞ്ചിയം എസ്എഫ്ഐ ഏരിയ കമ്മിറ്റി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79270/sfi-wins-in-madapallil-college)