---
title: "ഹിൽടോപ്പിൽ സി.ഒ.ടി ഉമർ ഫറൂഖ് അന്തരിച്ചു"
english_title: "COT Umar Farooq passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79441/cot-umar-farooq-passed-away"
published_at: "2022-11-09T21:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bcf0fdf08f_death.jpg"
keywords: []
---

# ഹിൽടോപ്പിൽ സി.ഒ.ടി ഉമർ ഫറൂഖ് അന്തരിച്ചു

> **Lead Summary:** **വടകര: **വടകര മുൻസിപ്പൽ ഓഫീസിന് സമീപം ഹിൽടോപ്പിൽ സി ഒ ടി ഉമർ ഫാറൂഖ് അന്തരിച്ചു. പരേതരായ റിട്ട: ജഡ്ജി ടി.വി കുഞ്ഞഹമ്മദിന്റെയും, സി.ഒ.ടി റുഖിയാ ബീവിയുടെയും മകനാണ്.

## Article Content

**വടകര: **വടകര മുൻസിപ്പൽ ഓഫീസിന് സമീപം ഹിൽടോപ്പിൽ സി ഒ ടി ഉമർ ഫാറൂഖ് അന്തരിച്ചു. പരേതരായ റിട്ട: ജഡ്ജി ടി.വി കുഞ്ഞഹമ്മദിന്റെയും, സി.ഒ.ടി റുഖിയാ ബീവിയുടെയും മകനാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും, തലശ്ശേരി ഓടത്തിൽ പള്ളി കമ്മിറ്റി ഭാരവാഹിയുമാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: അഡ്വ:സി.ഒ.ടി റംല (മണ്ണാർക്കാട്), സി.ഒ.ടി അസീസ് (ബ്യൂറോ ചീഫ് മലയാളം ന്യൂസ് കേരള), താഹിറ, ഉമ്മുകുൽസു(സൗദി അരാംകോ.ദമാം), അബ്ദുൽ ഖാദർ (ബിസിനസ് കോഴിക്കോട്), ഡോ: സി.ഒ.ടി. സീനത്ത് (കൊണ്ടോട്ടി), പരേതനായ സി.ഒ.ടി. ഷാഫി.

ഖബറടക്കം നാളെ രാവിലെ 10 മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79441/cot-umar-farooq-passed-away)