---
title: "ആർ.എം.പി.ഐ പ്രചരണ ബോർഡുകൾ നശിപ്പിച്ചു"
english_title: "RMPI propaganda boards destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79485/rmpi-propaganda-boards-destroyed"
published_at: "2022-11-10T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636c8bd35a771_rmpi.jpg"
keywords: []
---

# ആർ.എം.പി.ഐ പ്രചരണ ബോർഡുകൾ നശിപ്പിച്ചു

> **Lead Summary:** ** വടകര: **ആർ.എം.പി.ഐ വടകര ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും നോട്ടീസുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി.

## Article Content

** വടകര: **ആർ.എം.പി.ഐ വടകര ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും നോട്ടീസുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി.

പുതുപ്പണം ഭാഗത്ത് സ്ഥാപിച്ച ബോർഡാണ് കീറി നശിപ്പിച്ചത്. പ്രചരണത്തിൻ്റെ ഭാഗമായി ഏരിയയിലെ വിവിധ സ്ഥലങ്ങളിൽ ഒട്ടിച്ച പോസ്റ്ററുകളും കീറിയ നിലയിലാണ്.

ഇരുളിൻ്റെ മറവിൽ ഇത്തരം പ്രവൃത്തികൾ നടത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ കരുതിയിരിക്കണമെന്ന് ആർ.എം.പി.ഐ പുതുപ്പണം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നവം-12,13 തിയതികളിൽ മണിയൂർ കുറുന്തോടിയിലാണ് സമ്മേളനം. 12 ന് നവോത്ഥാന കേരളത്തിലെ നരബലികൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും.

കെ.സി ഉമേഷ് ബാബു, കെ.എസ് ശബരീനാഥൻ, അഡ്വ.നജ്മ തബ്ഷീറ, അജയ്‌ ആവള, കെ.എസ് ഹരിഹരൻ പങ്കെടുക്കും. 13ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പഴയകാല കമ്യൂണിസ്റ്റുകളെ ആദരിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79485/rmpi-propaganda-boards-destroyed)