---
title: "കെ.പി.ഭാസ്‌ക്കരന്‍ ഒന്നാം ചരമവാര്‍ഷികം  ഇന്ന് വൈകീട്ട് കോട്ടക്കലില്‍ "
english_title: "First death anniversary of KP Bhaskaran This evening at Kottakal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7951/first-death-anniversary-of-kp-bhaskaran-this-evening-at-kottakal"
published_at: "2021-10-30T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cd4e2af7ea_kp bhasakaran .jpg"
keywords: []
---

# കെ.പി.ഭാസ്‌ക്കരന്‍ ഒന്നാം ചരമവാര്‍ഷികം  ഇന്ന് വൈകീട്ട് കോട്ടക്കലില്‍ 

> **Lead Summary:** **പയ്യോളി**: കോണ്‍ഗ്രസ്സ് എസ്. പയ്യോളി മണ്ഡലം സെക്രട്ടറിയും ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും ഇരിങ്ങല്‍ കയര്‍ വ്യവസായ സഹകരണ സംഘം ഡയറക്ടറുമായിരുന്ന കെ.പി.ഭാസ്‌ക്കരന്റെ ഒന്നാം ചരമവാര്‍ഷികം കോണ്‍ഗ്രസ് എസ് പ്രവര്‍ത്തകര്‍ വിപുലമായി ആചരിക്കും.

## Article Content

**പയ്യോളി**: കോണ്‍ഗ്രസ്സ് എസ്. പയ്യോളി മണ്ഡലം സെക്രട്ടറിയും ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും ഇരിങ്ങല്‍ കയര്‍ വ്യവസായ സഹകരണ സംഘം ഡയറക്ടറുമായിരുന്ന കെ.പി.ഭാസ്‌ക്കരന്റെ ഒന്നാം ചരമവാര്‍ഷികം കോണ്‍ഗ്രസ് എസ് പ്രവര്‍ത്തകര്‍ വിപുലമായി ആചരിക്കും.

കോണ്‍ഗ്രസ്സ് ( എസ്) പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 30 ന് കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ്സ് എസ്. സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

കോണ്‍ഗ്രസ്സ് എസ്.ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7951/first-death-anniversary-of-kp-bhaskaran-this-evening-at-kottakal)