---
title: "ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വടകരയിൽ ഉജ്ജ്വലവിജയം; മണിയൂർ സീറ്റിൽ ഇരട്ടിയിലധികം ഭൂരിപക്ഷം"
english_title: "LDF wins in Vadakara in by-elections; More than double majority in Maniyur seat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79514/ldf-wins-in-vadakara-in-by-elections-more-than-double-majority-in-maniyur-seat"
published_at: "2022-11-10T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ca779462c0_m_sasidharan.jpg"
keywords: []
---

# ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വടകരയിൽ ഉജ്ജ്വലവിജയം; മണിയൂർ സീറ്റിൽ ഇരട്ടിയിലധികം ഭൂരിപക്ഷം

> **Lead Summary:** **വടകര: **ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വടകരയിൽ ഇരട്ടി ഭൂരിപക്ഷത്തോടെ വിജയം. മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആണ് എൽഡിഎഫ് സീറ്റ് നിലനിർത്തിയത്.

## Article Content

**വടകര: **ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വടകരയിൽ ഇരട്ടി ഭൂരിപക്ഷത്തോടെ വിജയം. മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആണ് എൽഡിഎഫ് സീറ്റ് നിലനിർത്തിയത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എ. ശശിധരൻ 340 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർഥിയായ എ ശശിധരന് 741 വോട്ടും, യുഡിഎഫ് സ്ഥാനാർത്ഥി ഇ എം രാജന് 401 വോട്ടും ബിജെപി സ്ഥാനാർത്ഥി ഷിബുവിന് 21 വോട്ടുമാണ് ലഭിച്ചത്.

എൽഡിഎഫിലെ സിപിഎം പഞ്ചായത്ത് അംഗമായിരുന്ന കെ പി ബാലന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 107 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു അന്ന് കെ പി ബാലൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

എന്നാൽ ഇത്തവണ ഭൂരിപക്ഷം രണ്ട് ഇരട്ടിയിലധികമായി വർദ്ധിപ്പിക്കുവാൻ സാധിച്ചു. മണിയൂർ യുപി സ്കൂൾ റിട്ട: അധ്യാപകനും, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറിയുമാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എ.ശശിധരൻ.

21അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് 14ഉം, യുഡിഎഫിന് ഏഴും അംഗങ്ങളാണുള്ളത്. കക്ഷിനില സിപിഎം12, സിപിഐ 1, എൽ.ജെ.ഡി 1, കോൺഗ്രസ് 5, ലീഗ് 2. അതിനിടെ പയ്യോളി മുനിസിപ്പാലിറ്റിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ തുറയൂർ സീറ്റ് യുഡിഎഫ് നിലനിർത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79514/ldf-wins-in-vadakara-in-by-elections-more-than-double-majority-in-maniyur-seat)