---
title: "ദുരൂഹ സാഹചര്യത്തിൽ കടലിൽ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി"
english_title: "A native of Tamil Nadu was found in the sea under mysterious circumstances"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79537/a-native-of-tamil-nadu-was-found-in-the-sea-under-mysterious-circumstances"
published_at: "2022-11-10T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cc4a822a43_dharmmaj.jpg"
keywords: []
---

# ദുരൂഹ സാഹചര്യത്തിൽ കടലിൽ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി

> **Lead Summary:** **വടകര :** കടലിന്റെ നടുവിൽ ദുരൂഹ സാഹചര്യത്തിൽ നീന്തുകയായിരുന്ന തമിഴ്നാട് സ്വദേശിയെ മത്സ്യതൊഴിലാളികൾ പിടികൂടി ആശുപത്രിയിൽ എത്തിച്ചു.

## Article Content

**വടകര :** കടലിന്റെ നടുവിൽ ദുരൂഹ സാഹചര്യത്തിൽ നീന്തുകയായിരുന്ന തമിഴ്നാട് സ്വദേശിയെ മത്സ്യതൊഴിലാളികൾ പിടികൂടി ആശുപത്രിയിൽ എത്തിച്ചു.

ഇയാളുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്. തമിഴ്നാട് മധുര ദിണ്ടിഗൽ സ്വദേശി ധർമ്മരാജ് (43 ) നെയാണ് വടകര സാൻഡ് ബാങ്ക്സിന് അടുത്ത് കടലിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് വടകര സാൻഡ് ബാങ്ക്സ് തീരത്തുനിന്നു അഞ്ചര നോട്ടിക്കൽ മൈൽ അകലെ ധർമ്മരാജിനെ കണ്ടെത്തിയത്.

ഈ സമയം ഇയാൾ കടലിൽ നീന്തുകയായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട മത്സ്യ തൊഴിലാളികൾ വടകര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഇയാളെ കരയ്‌ക്കെത്തിച്ചു. പിന്നീട് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തന്നെ ആരോ കടലിൽ കൊണ്ട് തള്ളിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാൾ ലഹരിവസ്‌ക്കുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയം പൊലീസിന് ഉണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79537/a-native-of-tamil-nadu-was-found-in-the-sea-under-mysterious-circumstances)