---
title: "പ്രവാസി മുന്നേറ്റ ജാഥയ്ക്ക് വടകരയിൽ ഉജ്ജ്വല സ്വീകരണം"
english_title: "Pravasi Munnetra Jatha received a warm welcome in Vadakara."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79583/pravasi-munnetra-jatha-received-a-warm-welcome-in-vadakara"
published_at: "2022-11-10T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cfae441d68_pravasi_jadha.jpg"
keywords: []
---

# പ്രവാസി മുന്നേറ്റ ജാഥയ്ക്ക് വടകരയിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** **വടകര: **കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവാസി മുന്നേറ്റ ജാഥയ്ക്ക് വടകരയിൽ ഉജ്ജ്വല സ്വീകരണം. മുൻ ഗുരുവായൂർ എംഎൽഎയും പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ കെ വി അബ്ദുൽ ഖാദറാണ് ജാഥ നയിക്കുന്നത്.

## Article Content

**വടകര: **കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവാസി മുന്നേറ്റ ജാഥയ്ക്ക് വടകരയിൽ ഉജ്ജ്വല സ്വീകരണം. മുൻ ഗുരുവായൂർ എംഎൽഎയും പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ കെ വി അബ്ദുൽ ഖാദറാണ് ജാഥ നയിക്കുന്നത്.

ബാൻഡ്,വാദ്യമേളങ്ങൾ അകമ്പടിയോടെയാണ് ജാഥയെ വടകരയിലെ പ്രവാസികൾ സ്വീകരിച്ചത്. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ വിഹിതം നൽകുക, കേന്ദ്ര സർക്കാർ നിർത്തലാക്കിയ പ്രവാസി വകുപ്പ് പുനരാരംഭിക്കുക.

സമഗ്രമായ കുടിയേറ്റ നയം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ. പുതിയ ബസ്റ്റാൻഡ് സമീപത്ത് നടന്ന സ്വീകരണ പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ ബി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജാഥാ ലീഡർ കെ വി അബ്ദുൽ ഖാദർ, ജാഥ അംഗം പ്രശാന്ത് കെ, വി. സെയ്താലിക്കുട്ടി, സി കെ കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. ജാഥയിലും പൊതുസമ്മേളനത്തിലും നൂറു കണക്കിന് പേരാണ് പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79583/pravasi-munnetra-jatha-received-a-warm-welcome-in-vadakara)