---
title: "സ്‌കൂള്‍ തുറക്കല്‍:  ഏറാമല ഗ്രാമ പഞ്ചായത്ത്  സ്‌പെഷ്യല്‍ കിറ്റ് നല്‍കി"
english_title: "School Opening: Eramala Grama Panchayat Special kit provided"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7966/school-opening-eramala-grama-panchayat-special-kit-provided"
published_at: "2021-10-30T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cde11e9d0b_special kitt .jpg"
keywords: []
---

# സ്‌കൂള്‍ തുറക്കല്‍:  ഏറാമല ഗ്രാമ പഞ്ചായത്ത്  സ്‌പെഷ്യല്‍ കിറ്റ് നല്‍കി

> **Lead Summary:** **ഓര്‍ക്കാട്ടേരി:**സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ഏറാമല ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പരിധിയിലെ എല്ലാ സ്‌കൂള്‍കള്‍ക്കും സ്‌പെഷ്യല്‍ കിറ്റുകള്‍ നല്‍കി. സ്റ്റിക്ക് റൂമില്‍ ആവശ്യമായ രണ്ട് കട്ടില്‍,കിടക്ക, തലയണ,സാനിറ്ററയിസ്,മാസ്‌ക്ക, ക്ലീനിങ്ങ് വാട്ടര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റാണ് നല്‍കിയത് .

## Article Content

**ഓര്‍ക്കാട്ടേരി:**സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ഏറാമല ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പരിധിയിലെ എല്ലാ സ്‌കൂള്‍കള്‍ക്കും സ്‌പെഷ്യല്‍ കിറ്റുകള്‍ നല്‍കി. സ്റ്റിക്ക് റൂമില്‍ ആവശ്യമായ രണ്ട് കട്ടില്‍,കിടക്ക, തലയണ,സാനിറ്ററയിസ്,മാസ്‌ക്ക, ക്ലീനിങ്ങ് വാട്ടര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റാണ് നല്‍കിയത് .

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി കിറ്റ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ദീപു രാജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജസീല വി.കെ, ഗ്രാമ പഞ്ചായത്ത് മെബര്‍മാരായ ഷുഹൈബ് കുന്നത്ത്,ടി.എന്‍ റഫീഖ്, ടി.കെ പ്രമോദ് സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7966/school-opening-eramala-grama-panchayat-special-kit-provided)