---
title: "വടകര നഗരസഭ കേരളോത്സവം ആരംഭിച്ചു"
english_title: "Vadakara Municipality started Kerala festival-new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79785/vadakara-municipality-started-kerala-festival-new"
published_at: "2022-11-11T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e709addfe5_keralolsavam.jpg"
keywords: []
---

# വടകര നഗരസഭ കേരളോത്സവം ആരംഭിച്ചു

> **Lead Summary:** **വടകര: **നഗരസഭ കേരളോത്സവം കാരാട്ട് ഗ്രൗണ്ടിൽ കബഡി മത്സരത്തോടെ ആരംഭിച്ചു. മത്സരം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **നഗരസഭ കേരളോത്സവം കാരാട്ട് ഗ്രൗണ്ടിൽ കബഡി മത്സരത്തോടെ ആരംഭിച്ചു. മത്സരം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ ഷംന സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ കെ കെ വനജ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, വടകര നഗരസഭാ സ്പോർട്സ് കൗൺസിൽ അംഗം ഷീജിത്ത്, മണിക്കോത്ത് രാഘവൻ, പി ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

നഗരസഭ സെക്രട്ടറി എൻ കെ ഹരീഷ് നന്ദിയും പറഞ്ഞു. നാളെ 12. 11. 2022ന് ബാഡ്മിന്റൺ മത്സരം പാക്കയിൽ അൾട്ടിമേറ്റ് ഗ്രൗണ്ടിൽ വെച്ചും കമ്പവലി കാരാട്ട് ഗ്രൗണ്ടിൽ വെച്ചും വൈകുന്നേരം മൂന്ന് മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79785/vadakara-municipality-started-kerala-festival-new)