---
title: "എസ്.ഐ. സി.എച്ച്. ഗംഗാധരന്‍ പൊലീസ് സേനയുടെ പടിയിറങ്ങി   "
english_title: "S.I. CH. Gangadharan retired from the police force"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7981/si-ch-gangadharan-retired-from-the-police-force"
published_at: "2021-10-30T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ce9169f56e_ch gangadharan si .jpg"
keywords: []
---

# എസ്.ഐ. സി.എച്ച്. ഗംഗാധരന്‍ പൊലീസ് സേനയുടെ പടിയിറങ്ങി   

> **Lead Summary:** വടകര: അന്വേഷണ മികവിന്റെ പൊന്‍ തൂവലേറ്റുവാങ്ങി എസ്.ഐ. സി.എച്ച്. ഗംഗാധരന്‍ പൊലീസ് സേനയുടെ പടിയിറങ്ങി . കല്ലാച്ചിയില്‍ നടന്ന ബാങ്ക് കവര്‍ച്ച, ടൈക്കൂണ്‍ മണിചെയിന്‍ തട്ടിപ്പ് കേസ്, 24 ഓളം ബൊലോറ കാര്‍ കളവുനടത്തിയ കേസ്, ഒട്ടേറ കവര്‍ച്ചക്കേസുകള്‍, മയക്കുമരുന്നുകേസുകള്‍ എന്നിവ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് ഇദ്ദേഹം വിരമിക്കുന്നത്.

## Article Content

വടകര: അന്വേഷണ മികവിന്റെ പൊന്‍ തൂവലേറ്റുവാങ്ങി എസ്.ഐ. സി.എച്ച്. ഗംഗാധരന്‍ പൊലീസ് സേനയുടെ പടിയിറങ്ങി . കല്ലാച്ചിയില്‍ നടന്ന ബാങ്ക് കവര്‍ച്ച, ടൈക്കൂണ്‍ മണിചെയിന്‍ തട്ടിപ്പ് കേസ്, 24 ഓളം ബൊലോറ കാര്‍ കളവുനടത്തിയ കേസ്, ഒട്ടേറ കവര്‍ച്ചക്കേസുകള്‍, മയക്കുമരുന്നുകേസുകള്‍ എന്നിവ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് ഇദ്ദേഹം വിരമിക്കുന്നത്.

സര്‍വീസില്‍നിന്ന് വിരമിക്കുന്ന വടകര ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ. സി.എച്ച്. ഗംഗാധരന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും യാത്രയയപ്പ് നല്‍കി. അഡീഷണല്‍ എസ്.പി. എം. പ്രദീപ് കുമാര്‍ ഉപഹാരം നല്‍കി. നര്‍ക്കോട്ടിക് ഡിവൈ.എസ്.പി. അശ്വകുമാര്‍, സുജിത്, സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

കുറ്റാന്വേഷണത്തില്‍ മികവുതെളിയിച്ച ഗംഗാധരന്‍ 29 വര്‍ഷക്കാലത്തെ സര്‍വീസിനിടയില്‍ നൂറോളം ഗുഡ്‌സ് സര്‍വീസ് എന്‍ട്രി നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അന്വേഷണമികവിനുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.

ഒട്ടേറെ കുഴല്‍പ്പണവേട്ടകളിലും പങ്കെടുത്തു. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ്, ടെംപിള്‍ തെഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവയിലും അംഗമായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7981/si-ch-gangadharan-retired-from-the-police-force)