---
title: "പാഠ്യപദ്ധതി പരിഷ്കരണം; ജനകീയ ചർച്ച സംഘടിപ്പിച്ചു "
english_title: "curriculum reform; A public debate was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79823/curriculum-reform-a-public-debate-was-organized"
published_at: "2022-11-12T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f0ec367fa7_thodannoor_school.jpg"
keywords: []
---

# പാഠ്യപദ്ധതി പരിഷ്കരണം; ജനകീയ ചർച്ച സംഘടിപ്പിച്ചു 

> **Lead Summary:** **വടകര:** കേരള സ്കൂൾ പാഠ്യ പദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിൻ്റെ ഭാഗമായി തോടന്നൂർ യു.പി സ്കൂളിൽ പാഠ്യ പദ്ധതി പരിഷ്കരണ ജനകീയ ചർച്ച സംഘടിപ്പിച്ചു.

## Article Content

**വടകര:** കേരള സ്കൂൾ പാഠ്യ പദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിൻ്റെ ഭാഗമായി തോടന്നൂർ യു.പി സ്കൂളിൽ പാഠ്യ പദ്ധതി പരിഷ്കരണ ജനകീയ ചർച്ച സംഘടിപ്പിച്ചു.

തോടന്നൂർ ബിപിസി രാജീവൻ വളപ്പിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് എ.ടി.മൂസ്സ അധ്യക്ഷത വഹിച്ചു.പാഠ്യ പദ്ധതിയെ സംബന്ധിച്ചുള്ള പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിനാണ് ജനകീയ ചർച്ച സംഘടിപ്പിച്ചത്.

വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ചർച്ച. അധ്യാപകർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി. ഇതിൻ്റെ ഭാഗമായി നീതിയിലധിഷ്ഠിത ഗുണമേന്മ വിദ്യാഭ്യാസത്തെ കുറിച്ചും ഇരുപത്തിയാറ് ഫോക്കസ് മേഖലകളെ കുറിച്ചും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും നൽകിയിരുന്നു.

വാർഡ് മെമ്പർ രമ്യ പുലക്കുന്നുമ്മൽ മുഖ്യാഥിതി ആയിരുന്നു.സി.കെ. മനോജ് കുമാർ, സി.ആർ.സജിത്ത്, വി.കെ.സുബൈർ, ഷൈജ മഞ്ഞച്ചാർത്ത്, സാബിറ കെ.പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79823/curriculum-reform-a-public-debate-was-organized)