---
title: "ആളെ തിരിച്ചറിഞ്ഞു; വടകരയിൽ ബസ്സിടിച്ച് ഗുരുതര പരിക്കേറ്റത് യു എൽസിസി തൊഴിലാളിക്ക്"
english_title: "Identified the person; A ULCC worker was seriously injured after being hit by a bus in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79930/identified-the-person-a-ulcc-worker-was-seriously-injured-after-being-hit-by-a-bus-in-vadakara"
published_at: "2022-11-12T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f9ddad1dc1_CHANDRAN.jpg"
keywords: []
---

# ആളെ തിരിച്ചറിഞ്ഞു; വടകരയിൽ ബസ്സിടിച്ച് ഗുരുതര പരിക്കേറ്റത് യു എൽസിസി തൊഴിലാളിക്ക്

> **Lead Summary:** ** വടകര: **അബോധാവസ്ഥയിലായ ആളെ തിരിച്ചറിഞ്ഞു. വടകര പുതിയ ബസ് സ്റ്റാൻ്റിലാണ് അപകടം. ബസ്സിടിച്ച് ഗുരുതര പരിക്കേറ്റത് യു എൽസിസി തൊഴിലാളിക്ക്. വടകര കുട്ടോത്ത് പുതിയോട്ടിൻ ചന്ദ്രൻ നാണ് സാരമായി പരിക്കേറ്റത്.

## Article Content

** വടകര: **അബോധാവസ്ഥയിലായ ആളെ തിരിച്ചറിഞ്ഞു. വടകര പുതിയ ബസ് സ്റ്റാൻ്റിലാണ് അപകടം. ബസ്സിടിച്ച് ഗുരുതര പരിക്കേറ്റത് യു എൽസിസി തൊഴിലാളിക്ക്. വടകര കുട്ടോത്ത് പുതിയോട്ടിൻ ചന്ദ്രൻ നാണ് സാരമായി പരിക്കേറ്റത്.

ഊരാളുങ്കൽ ലാബർ കോൺട്രാക്റ്റ് സൊസൈറ്റി എ ക്ലാസ് മെമ്പറാണ്. ഇന്ന് പകൽ മൂന്നോടെയാണ് അപകടം. ഇരിങ്ങണ്ണൂർ റൂട്ടിലോടുന്ന ചക്കര ബസ് പിറകോട്ട് എടുക്കുമ്പോൾ ചന്ദ്രനെ ഇടിക്കുകയായിരുന്നു.

നിലത്ത് വീണ ചന്ദ്രൻ്റെ കൈ ചക്രത്തിനിടയിൽ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യാത്രക്കാരും ബസ് തൊഴിലാളികളും ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79930/identified-the-person-a-ulcc-worker-was-seriously-injured-after-being-hit-by-a-bus-in-vadakara)