---
title: "എടച്ചേരിയില്‍ പഞ്ചായത്ത് കെട്ടിടം പൊളിക്കുന്നതിനെ  ചൊല്ലി വിവാദം "
english_title: "Controversy over demolition of panchayat building in Edachery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7998/controversy-over-demolition-of-panchayat-building-in-edachery"
published_at: "2021-10-30T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cf70038436_shopping complex .jpg"
keywords: []
---

# എടച്ചേരിയില്‍ പഞ്ചായത്ത് കെട്ടിടം പൊളിക്കുന്നതിനെ  ചൊല്ലി വിവാദം 

> **Lead Summary:** **നാദാപുരം :** എടച്ചേരി പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സ് മറ്റൊരു പാലാരിവട്ടമായി നമ്മുടെ മുന്നില്‍ പൊളിഞ്ഞു വീഴുമോ ? എടച്ചേരിയിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് പൊളിക്കുന്നതിനെ ചൊല്ലി വിവാദം .

## Article Content

**നാദാപുരം :** എടച്ചേരി പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സ് മറ്റൊരു പാലാരിവട്ടമായി നമ്മുടെ മുന്നില്‍ പൊളിഞ്ഞു വീഴുമോ ? എടച്ചേരിയിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് പൊളിക്കുന്നതിനെ ചൊല്ലി വിവാദം .

എടച്ചേരി - ഇരിങ്ങണ്ണൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന 27 വര്‍ഷം മാത്രം പഴക്കമുള്ള എടച്ചേരിയിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടമാണ് നിര്‍മ്മാണ ത്തിലെ അപാകതകള്‍ മൂലം പൊളിച്ചു നീക്കുന്നത്.

1993 ഫിബ്രവരി 27 ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് പൊളിക്കുന്നത്. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് എടച്ചേരി ടൗണില്‍ ഉടനീളം ജനകീയ പ്രതികരണ വേദി യുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ഗ്രാമ വികസന ബോര്‍ഡാണ് കെട്ടിടം നിര്‍മ്മിച്ചത്. നിര്‍മാണത്തിലെ വന്‍ അഴിമതിയാണ് കെട്ടിട ബലക്ഷയത്തുനു കാരണമായതെന്ന് ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7998/controversy-over-demolition-of-panchayat-building-in-edachery)