---
title: "മൂന്നാറില്‍ കാണാതായ വടകര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി"
english_title: "The body of a missing Vadakara native has been found in Munnar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/79984/the-body-of-a-missing-vadakara-native-has-been-found-in-munnar"
published_at: "2022-11-13T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370636d6e2eb_roopesh.jpg"
keywords: []
---

# മൂന്നാറില്‍ കാണാതായ വടകര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **വടകര : **മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ വടകര സ്വദേശി രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി.മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**വടകര : **മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ വടകര സ്വദേശി രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി.മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറിൽ എത്തിയത്. ഭാര്യയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു.

സംസ്ഥാനപാതയിലെ പുതുക്കുടിയിൽ വെച്ച് ഇന്നലെയാണ് കോഴിക്കോട് സ്വദേശിയായ രൂപേഷിനെ കാണാതായത്. ഇയാൾക്കൊപ്പം ഒഴുകിപ്പോയ വാഹനം കണ്ടെത്തിയിരുന്നു. കാട്ടാനയുടെ ശല്യവും കനത്ത മഴയും മൂലം ഇന്നലെ നിർത്തിവെച്ച തിരച്ചില്‍ ഇന്ന് ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു.

തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. മഴയും മണ്ണിടിച്ചിലും ഇനിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ കൂടുന്ന സാഹചര്യത്തിൽ മൂന്നാറിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/79984/the-body-of-a-missing-vadakara-native-has-been-found-in-munnar)