---
title: "നഷ്ടപരിഹാരം വേണം; ചോമ്പാല മിനി സ്റ്റേഡിയം സർവ്വകക്ഷി പ്രതിനിധി സംഘം നിയമോപദേശം തേടി "
english_title: "Compensation is required; Chompala Mini Stadium All Party Delegation sought legal advice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80020/compensation-is-required-chompala-mini-stadium-all-party-delegation-sought-legal-advice"
published_at: "2022-11-13T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370975383429_chembola.jpg"
keywords: []
---

# നഷ്ടപരിഹാരം വേണം; ചോമ്പാല മിനി സ്റ്റേഡിയം സർവ്വകക്ഷി പ്രതിനിധി സംഘം നിയമോപദേശം തേടി 

> **Lead Summary:** **അഴിയൂർ:** തടഞ്ഞുവെച്ച നഷ്ടപരിഹാരത്തുക വേണം. മിനി സ്റ്റേഡിയം സർവ്വകക്ഷി പ്രതിനിധി സംഘം നിയമോപദേശം തേടി.ചോമ്പാല മിനി സ്റ്റേഡിയത്തിന്റെ സ്ഥലം ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്തിരുന്നു.

## Article Content

**അഴിയൂർ:** തടഞ്ഞുവെച്ച നഷ്ടപരിഹാരത്തുക വേണം. മിനി സ്റ്റേഡിയം സർവ്വകക്ഷി പ്രതിനിധി സംഘം നിയമോപദേശം തേടി.ചോമ്പാല മിനി സ്റ്റേഡിയത്തിന്റെ സ്ഥലം ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്തിരുന്നു.

അർഹതപ്പെട്ട നഷ്ടപരിഹാരത്തുക ഇതുവരെ ദേശീയ പാത അതോറിറ്റി പഞ്ചായത്തിന് നൽകിയിട്ടില്ല. ഇത് ലഭിക്കുവാൻ വേണ്ടി നിയമപരമായ രീതിയിൽ സമീപിച്ചിരിക്കുകയാണ് പഞ്ചായത്ത്.

ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങൾ അറിയുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി പ്രതിനിധി സംഘം ഹൈക്കോടതി അഭിഭാഷകനായ അഡ്വ:ടി.പി സാജിദിനെ നേരിൽകണ്ട് സംസാരിച്ചു.

പി വാസു (സിപിഎം),പത്മനാഭൻ (എൽജെഡി),കെ പി പ്രമോദ്(ജെഡിഎസ് ), മുബാസ്കല്ലേരി(ഐഎൻഎൽ), അരുൺകുമാർ( ഗ്രാമപഞ്ചായത്ത് സെക്രട്ടറി) തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80020/compensation-is-required-chompala-mini-stadium-all-party-delegation-sought-legal-advice)