---
title: "ജോലി നിഷേധത്തിനെതിരെ അധ്യാപികമാരുടെ പ്രതിഷേധം"
english_title: " Teachers protest against job denial in kottakkal islamic school "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8018/teachers-protest-against-job-denial-in-kottakkal-islamic-school"
published_at: "2021-10-30T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d0976bcfc7_teachers proteset .jpg"
keywords: []
---

# ജോലി നിഷേധത്തിനെതിരെ അധ്യാപികമാരുടെ പ്രതിഷേധം

> **Lead Summary:** **പയ്യോളി :** കോട്ടക്കല്‍ ഇസ്ലാമിക്ക് അക്കാദമി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്റി സ്‌കുളിലെ ആറ് അദ്ധ്യാപികമാരെയും രണ്ട് ഡ്രൈവര്‍മാരേയും യാതൊരു കാരണവുമില്ലാതെ ജോലി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷികളുടെ നേതൃത്വത്തില്‍ കോട്ടക്കലില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി.

## Article Content

**പയ്യോളി :** കോട്ടക്കല്‍ ഇസ്ലാമിക്ക് അക്കാദമി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്റി സ്‌കുളിലെ ആറ് അദ്ധ്യാപികമാരെയും രണ്ട് ഡ്രൈവര്‍മാരേയും യാതൊരു കാരണവുമില്ലാതെ ജോലി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷികളുടെ നേതൃത്വത്തില്‍ കോട്ടക്കലില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി.

ഇസ്ലാമിക്ക് കള്‍ച്ചറല്‍ അസോസിയേഷന്‍ വടകര ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ നേരത്തെ മാനേജ്‌മെന്റിന്റെ കീഴില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി സൗഹാര്‍ദ്ദമായി ജോലി ചെയ്തിരുന്നവര്‍ക്ക് പുതുതായി സ്‌ക്കുളിന്റെ നടത്തിപ്പുകാരനായ മൊയ്തീന്‍ പോരടി നിന്നും നേരിടുന്ന മാനസിക പീഢനവും ജോലി നിഷേധവും നേരിടുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.

പല തവണ ട്രസ്റ്റ് ഭാരവാഹികളുമായി ചര്‍ച്ച ചെയ്തങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സര്‍വ്വകക്ഷി സഹായം തേടി അധ്യാപികമാര്‍ ഉള്‍പ്പെടയുള്ളവര്‍ പ്രതിഷേധത്തിന് ഇറങ്ങിയത്.

കണ്‍വെന്‍ഷന്‍ സി.പി.ഐ(എം) കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി എന്‍.ടി അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. കൊളാവിപ്പാലം രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.എന്‍.അനില്‍കുമാര്‍ (കോണ്‍ ഐ).കെ.ശശിധരന്‍ മാസ്റ്റര്‍ (സി.പി.ഐ) കെ.എം ശ്രീധരന്‍ (ബി.ജെ.പി) സി.ടി.അബ്ദുറഹിമാന്‍ (മുസ്ലിം ലീഗ്) എ.വി ബാലകൃഷ്ണന്‍ (കോണ്‍.എസ്) സി.പി.ഇസ്മയില്‍(ഐ.എന്‍.എല്‍) ബിനീഷ് കോട്ടക്കല്‍ (ആര്‍.എം.പി)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8018/teachers-protest-against-job-denial-in-kottakkal-islamic-school)