---
title: "രക്തദാന സന്ദേശ യാത്രികന്‍  മെല്‍വിന്‍ തോമസിന് സ്വീകരണം നല്‍കി"
english_title: "Blood donation message was received by traveler Melvin Thomas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8025/blood-donation-message-was-received-by-traveler-melvin-thomas"
published_at: "2021-10-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d0fe9759cb_melvin thomas photo .jpg"
keywords: []
---

# രക്തദാന സന്ദേശ യാത്രികന്‍  മെല്‍വിന്‍ തോമസിന് സ്വീകരണം നല്‍കി

> **Lead Summary:** **വടകര: ** കന്യാകുമാരി നിന്നും കാശ്മീരിലേക്ക് പദയാത്ര നടത്തുന്ന മെല്‍വിന്‍ തോമസിന് HOPE BLOOD DONORS' GROUPന്റെയും ചിറക് രക്തദാന സേനയുടെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് സ്വീകരണം നല്‍കി.

## Article Content

**വടകര: ** കന്യാകുമാരി നിന്നും കാശ്മീരിലേക്ക് പദയാത്ര നടത്തുന്ന മെല്‍വിന്‍ തോമസിന് HOPE BLOOD DONORS' GROUPന്റെയും ചിറക് രക്തദാന സേനയുടെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് സ്വീകരണം നല്‍കി.

ഐ ഹോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നാസര്‍ ആയഞ്ചേരി മെല്‍വിനെ പൊന്നാടയണിയിച്ചു. ഗിരീഷ്ബാബു ശാരദാമന്ദിരം സ്‌നേഹസമ്മാനം കൈമാറി.

ഇസ്മായില്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് സ്വീകരണത്തിന് മെല്‍വിന്‍ തോമസ് നന്ദി പറഞ്ഞു സംസാരിച്ചു.. വയനാട് സുല്‍ത്താന്‍ബത്തേരിക്കടുത്ത ചീരാല്‍ സ്വദേശിയായ മെല്‍വിന്‍ ഈ മാസം 9ന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.

ഓരോ ദിവസവും 30കിലോമീറ്റര്‍ വീതം മെല്‍വിന്‍ നടക്കും.. 4 മാസമെടുക്കുന്ന രക്തദാന സന്ദേശ യാത്ര 2022 ഫെബ്രുവരി 9നാണ് കാശ്മീരില്‍ എത്തുക.

രക്തദാതാക്കളുടെ കുറവ് കാരണം ബ്ലഡ് ബാങ്കുകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് മെല്‍വിന്റെ യാത്രക്ക് പിന്നിലുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8025/blood-donation-message-was-received-by-traveler-melvin-thomas)